റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളിലും യുവെയ്ക്ക് തോല്‍വി; യുണൈറ്റഡിന്റെ ജയം സെല്‍ഫ് ഗോളില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളിലും യുവെയ്ക്ക് തോല്‍വി; യുണൈറ്റഡിന്റെ ജയം സെല്‍ഫ് ഗോളില്‍

ടൂറിൻ: ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിന് സീസണിലെ ആദ്യ തോൽവി. ക്ലബ്ബിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ കണ്ടെത്തിയ മത്സരത്തിലാണ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരേ യുവെന്റസ് തോൽവി വഴങ്ങിയത്. യുവെയുടെ മൈതാനത്ത് ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടു ഗോൾ നേടിയാണ് മഞ്ചെസ്റ്റർ വിജയം നേടിയത്. യുവെന്റസ് ഡിഫൻഡർ അലക്സ് സാൻഡ്രോയുടെ സെൽഫ് ഗോൾ മാഞ്ചെസ്റ്ററിന് തുണയായി. ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കിടിലൻ പ്രകടനമാണ് യുവെയെ മുന്നിലെത്തിച്ചത്. 65-ാം മിനിറ്റിൽ ബെനൂച്ചി ബോക്സിലേക്കു നീട്ടി നൽകിയ ഒരു ലോങ് പാസ്, പന്തിനെ പിടിച്ചു നിർത്താനൊന്നും ശ്രമിക്കാതെ കിടിലൻ വോളിയിലൂടെ റൊണാൾഡോ വലയിലേക്ക് അടിച്ചുകയറ്റി. ഗോൾ കീപ്പർ ഡി ഗിയ പോലും ഈ ഗോൾ കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു. ഗോൾ നേടിയ ശേഷം തന്റെ സിക്സ്പാക്ക് കാണികളെ കാണിച്ചാണ് റൊണാൾഡോ ആഘോഷിച്ചത്. ചാമ്പ്യൻസ് ലീഗിൽ മഞ്ചെസ്റ്റർ യുണൈറ്റഡിനെതിരേ റൊണാൾഡോ നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്. എന്നാൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ മഞ്ചെസ്റ്റർ മത്സരം പിടിച്ചെടുക്കുകയായിരുന്നു. 86-ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ സ്പാനിഷ് താരം യുവാൻ മാറ്റ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റുകൾ പിന്നിട്ടപ്പോൾ ആഷ്ലി യങ്ങിന്റെ ഫ്രീകിക്കിൽ നിന്ന് യുണൈറ്റഡിന്റെ വിജയ ഗോളും വന്നു. യുവെന്റസ് ഡിഫൻഡർ അലക്സ് സാൻഡ്രോയുടെ ദേഹത്തു തട്ടി പന്ത് യുവെന്റസ് വലയിലെത്തുകയായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് യുവെന്റസിനെ എവേ മത്സരത്തിൽ പരാജയപ്പെടുത്തുന്നത്. തോറ്റെങ്കിലും നാലു മത്സരങ്ങളിൽ നിന്ന് ഒൻപതു പോയന്റുകളുമായി യുവെന്റസ് തന്നെയാണ് ഗ്രൂപ്പ് എച്ചിൽ ഒന്നാമത്. നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുകളുമായി മഞ്ചെസ്റ്റർ യുണൈറ്റഡ് രണ്ടാമതാണ്. Content Highlights: manchester united evoke win against juventus


from mathrubhumi.latestnews.rssfeed https://ift.tt/2qzoIuT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages