ലഖ്നൗ: മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ദീപാവലി ആഘോഷത്തിനിടെ ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മീററ്റിലെ മിലക് ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം. പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നുവയസ്സുള്ള മകളുടെ വായിലിട്ടാണ് സമീപവാസിയായ യുവാവ് പടക്കം പൊട്ടിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ സമീപവാസിയായ ഹർപാൽ കൂട്ടിക്കൊണ്ടുപോയി വായിൽ പടക്കംവച്ച് തീകൊളുത്തിയെന്നാണ് ശശികുമാറിന്റെ മൊഴി. ഇയാളുടെ പരാതിയിൽ പോലീസ് ഹർപാലിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. വായ്ക്കുള്ളിൽവച്ച് പടക്കം പൊട്ടിത്തെറിച്ച് പെൺകുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയ്ക്ക് ഇതുവരെ അമ്പതോളം തുന്നലുകളിട്ടതായി ഡോക്ടർമാരും അറിയിച്ചു. അപകടത്തിൽ തൊണ്ടയ്ക്കും പരിക്കേറ്റതാണ് ആരോഗ്യനില വഷളാകാൻ കാരണമായത്.
from mathrubhumi.latestnews.rssfeed https://ift.tt/2REHn3V
via
IFTTT
No comments:
Post a Comment