ദീപാവലി വ്യാപാരത്തില്‍ സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ദീപാവലി വ്യാപാരത്തില്‍ സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞു

ന്യൂഡൽഹി: ദീപാവലി ദിവസത്തിൽ സ്വർണത്തിന്റെ പ്രഭ മങ്ങി. ബുള്ള്യൻ മാർക്കറ്റിൽ പത്ത് ഗ്രാം സ്വർണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായി. ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി മുഹൂർത്ത വ്യാപാരത്തിലാണ് സ്വർണത്തിന് വില കുറഞ്ഞത്. സ്വർണത്തിനു പിന്നാലെ വെള്ളിയ്ക്കും വില കുറഞ്ഞു. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് 39,000 രൂപയായി. 99.9 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിന് ഡൽഹിയിൽ പത്തുഗ്രാമിന് 32,400 രൂപയാണ് വില. 99.5 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിനാകട്ടെ 32,250 രൂപയുമാണ്. അതേസമയം, ആഗോള വിപണിയിൽ വില നേരിയതോതിൽ ഉയരുകയാണുണ്ടായത്. ഔൺസിന് 0.51ശതമാനം വില ഉയർന്ന് 1,233.80 ഡോളറായി. വെള്ളിക്കും സമാനമായ വർധനവുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2SWlrD0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages