ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേകം ഓംബുഡ്സ്മാനെ നിയമിക്കുന്നു. നിലവിലുള്ള ബാങ്കിങ് ഓംബുഡ്സ്മാന് പുറമെയാണിത്. ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത്. നിലവിൽ ബാങ്കിങ് ഓംബുഡ്സ്മാൻ തന്നെയാണ് ഇത്തരം പരാതികളും പരിഗണിക്കുന്നത്. മെട്രോ നഗരങ്ങൾ, ആർബിഐ നിർദേശിക്കുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്സ്മാന്റെ പ്രവർത്തനം. അടുത്തവർഷം ആദ്യത്തോടെ ഓഫീസുകൾ പ്രവർത്തനം തുടങ്ങുമെന്നാണ് അറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2DtwA9A
via
IFTTT
No comments:
Post a Comment