ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: അപര്‍ണ റോയിക്ക് റെക്കോഡോടെ സ്വര്‍ണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: അപര്‍ണ റോയിക്ക് റെക്കോഡോടെ സ്വര്‍ണം

റാഞ്ചി: പരിക്കു കാരണം ലോക യൂത്ത് അത്ലറ്റിക്സിൽ പങ്കെടുക്കാൻ കഴിയാതെ പോയ സങ്കടം തീർത്ത് അപർണ റോയിയുടെ ദേശീയ റെക്കോഡ് പ്രകടനം. അതേസമയം ട്രാക്കിൽ, പ്രതീക്ഷ തെറ്റിയതിന്റെ നിരാശയും. ദേശീയ ജൂനിയർ അത്ലറ്റിക്സിന്റെ രണ്ടാംദിനം കേരളത്തിന് രണ്ട് സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവും. അണ്ടർ-18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് പുല്ലൂരാംപാറയിലെ അപർണ റോയി ദേശീയ റെക്കോഡോടെ സ്വർണം നേടിയതാണ് ശനിയാഴ്ച കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം. 13.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത അപർണ, ഈ വർഷം ആദ്യം ബാങ്കോക്കിൽ സ്ഥാപിച്ച സ്വന്തം റെക്കോഡ് തിരുത്തുകയായിരുന്നു. അണ്ടർ-20 വിഭാഗം 400 മീറ്ററിൽ ഉഷ സ്കൂളിലെ അബിത മേരി മാനുവലിന്റെ വകയാണ് മറ്റൊരു സ്വർണം. അബിത 55.49 സെക്കൻഡിൽ ഫിനിഷ് ചെയ്തു. അണ്ടർ-16 പെൺകുട്ടികളുടെ 400 മീറ്ററിൽ ഉഷ സ്കൂളിലെ എൽഗ തോമസ് (58.12 സെക്കൻഡ്), അണ്ടർ-18 പെൺകുട്ടികളുടെ െൈഹജമ്പിൽ തേവര സേക്രട്ട് ഹാർട്ട് സ്കൂളിലെ ഗായത്രി ശിവകുമാർ (1.73 മീറ്റർ), അണ്ടർ-18 1500 മീറ്ററിൽ ആദർശ് ഗോപി (3 മിനിറ്റ് 58.45 സെക്കൻഡ്), അണ്ടർ-20 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ (മൂന്നു മിനിറ്റ് 51.50 സെ), അണ്ടർ- 16 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അലീന വർഗീസ് (14.92 സെക്കൻഡ്) എന്നിവരാണ് കേരളത്തിനുവേണ്ടി വെള്ളി നേടിയത്. അണ്ടർ-20 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ഫായിസ് (14.07 സെക്കൻഡ്), അണ്ടർ-18 (പെൺ) 400 മീറ്ററിൽ എ.എസ്.സാന്ദ്ര (56.25 സെ), അണ്ടർ-14 (പെൺ) 100 മീറ്ററിൽ സി.അനുഗ്രഹ (13.22 സെക്ക), അണ്ടർ-18 (ആൺ) 100 മീറ്ററിൽ അഭിനവ് സി (10.92 സെ), അണ്ടർ-18 (പെൺ) 1500 മീറ്ററിൽ മിന്നു പി. റോയ് (നാലു മിനിറ്റ് 40 .33 സെ), അണ്ടർ-10 (ആൺ) 100 മീറ്ററിൽ നെവിൽ ഫ്രാൻസിസ് (10.95 സെ) എന്നിവരാണ് വെങ്കലം നേടിയത്. ആദ്യദിനം കേരളം മൂന്നു സ്വർണം നേടിയിരുന്നു. ശനിയാഴ്ച അഞ്ച് ദേശീയ റെക്കോഡുകളും രണ്ട് മീറ്റ് റെക്കോഡുകളും പിറന്നപ്പോൾ അപർണ റോയിയുടെ നേട്ടം മാത്രമാണ് കേരളത്തിൽനിന്ന് റെക്കോഡ് പട്ടികയിൽ ഇടംനേടിയത്. Content Highlights:National Junior Athletic Meet Aparna Roy Bags Gold


from mathrubhumi.latestnews.rssfeed https://ift.tt/2yRjRJW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages