ഇന്‍ഡൊനീഷ്യന്‍ വിമാന ദുരന്തം: തിരച്ചില്‍ നടത്തുന്നതിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ഇന്‍ഡൊനീഷ്യന്‍ വിമാന ദുരന്തം: തിരച്ചില്‍ നടത്തുന്നതിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

ജക്കാർത്ത (ഇൻഡൊനീഷ്യ): 189 പേരുടെ മരണത്തിന് ഇടയാക്കിയ ലയൺ എയർ വിമാന ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിനിടെ ഇൻഡൊനീഷ്യൻ മുങ്ങൽ വിദഗ്ദൻ മുങ്ങി മരിച്ചു. ജാവ കടലിൽ തിരച്ചിൽ നടത്തിവരുന്ന സംഘത്തിലുള്ള സ്യാച്റുൾ ആന്റോയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. കടലിനടിയിലെ മർദ്ദ വ്യത്യാസമാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഘത്തിലെ പ്രധാനിയാണ് സ്യാച്റുൾ ആന്റോ. പാലു ദ്വീപിലുണ്ടായ ഭൂകമ്പത്തിലും 2014ൽ എയർ ഏഷ്യ വിമാനം ബോർണിയോ ദ്വീപിനടുത്ത് തകർന്ന് വീണപ്പോഴും രക്ഷാപ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന ആളാണ് മരിച്ച ആന്റോ. ഒക്ടോബർ 29നാണ് 189 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം സംഭവിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2F0zIvf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages