ഗുവഹാട്ടി: അസമിൽ ആയുധം കടത്താൻ ശ്രമിച്ച തീവ്രവാദികളെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു. രണ്ട് നാഗാ തീവ്രവാദികളെയാണ് അയൽ ജില്ലയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചത്. ഇവരെ പോലീസിന് കൈമാറുന്നതിനിടെ നട്ടുകാർ മർദ്ദിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അസമിലെ കച്ചർ ജില്ലയിലെ ഹരിനഗർ ഗ്രാമം നാഗാ തീവ്രവാദികൾ ആയുധങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ കൈമാറ്റം ചെയ്യാനുള്ള കേന്ദ്രമായി കാലങ്ങളായി ഉപയോഗിക്കുന്ന സ്ഥലമാണ്. ഇവിടെ നിന്ന് ദിമ ഹസാവു ജില്ലയിലേക്ക് ആയുധങ്ങൾ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തു വിടാൻ പോലീസ് തയ്യാറായില്ല. രാവിലെ 11 മണിയോടെ മുളങ്കാടുകളുടെ മറവിൽവച്ച് ആയുധങ്ങൾ കൈമാറാൻ ശ്രമിച്ച നാല് തീവ്രവാദികളെ ഗ്രാമീണർ വളയുകയായിരുന്നു. ഇവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്താൻ തീവ്രവാദികൾ ശ്രമിച്ചെങ്കിലും നാട്ടുകാർ രണ്ട് തീവ്രവാദികളെ കീഴടക്കി. മറ്റുള്ള രണ്ടുപേർ സംഘർഷത്തിനിടെ ഓടി തടിയെടുത്തിരുന്നു. പോലീസുകാർ എത്തുമ്പോഴേക്ക് ഗ്രാമീണർ ഇവരെ മർദ്ദിച്ച് അവശരാക്കിയിരുന്നു. പോലീസുകാർ ഉടൻ സമീപത്തെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവർ അത്യാസന്ന നിലയിലാണെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇവരിൽ നിന്ന് പോലീസ് 12- ബോർ സിങ്കിൾ ബാരൽ റൈഫിളും, മൂന്ന് എ.കെ 56 റൈഫിളുകളും, ചൈനീസ് എൽ.എം.ജി റൈഫിളും, രണ്ട് 5.56 എം.എം റൈഫിളും, 22 പിസ്റ്റളും, 308 റൗണ്ട് ബുള്ളറ്റുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. content highlights:Villagers Beat Up Terrorists Caught Smuggling Arms
from mathrubhumi.latestnews.rssfeed https://ift.tt/2P3iYbk
via
IFTTT
No comments:
Post a Comment