സ്ഥലംമാറ്റം ലഭിക്കാന്‍ കിടക്ക പങ്കിടണം: പരാതിയുമായി ഗുജറാത്തിലെ വനിതാ ഹോംഗാര്‍ഡുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

സ്ഥലംമാറ്റം ലഭിക്കാന്‍ കിടക്ക പങ്കിടണം: പരാതിയുമായി ഗുജറാത്തിലെ വനിതാ ഹോംഗാര്‍ഡുകള്‍

സൂറത്ത് (ഗുജറാത്ത്): മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ഗുജറാത്തിലെ വനിതാ ഹോംഗാർഡുകൾ രംഗത്ത്. 25 വനിതാ ഹോംഗാർഡുകളാണ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സൂറത്ത് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സ്ഥലംമാറ്റം ലഭിക്കാൻ ലൈംഗികലബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് അവരുടെ ആരോപണം. സംഭവം വിവാദമായതോടെ ആരോപണ വിധേയർക്കെതിരെ ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മുതിർന്ന ഹോംഗാർഡുകളായ രണ്ടുപേരും വനിതാ ഹോംഗാർഡുമാരെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിക്കണമെങ്കിൽ ഇരുവരും പണം ആവശ്യപ്പെടാറുണ്ടെന്നും, പണം നൽകിയില്ലെങ്കിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുമെന്നും പരാതിയിൽ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റം നൽകി പീഡിപ്പിക്കുമെന്നും, ജോലിക്കിടയിൽ പോലും ശാരീരികമായി ഉപദ്രവിക്കുമെന്നും വനിതാ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ നാല് പേജുള്ള പരാതിയാണ് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2SJUaTT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages