ശബരിമല: സുരക്ഷയ്ക്ക് കമാന്‍ഡോകള്‍ അടക്കം 2300 പോലീസുകാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശബരിമല: സുരക്ഷയ്ക്ക് കമാന്‍ഡോകള്‍ അടക്കം 2300 പോലീസുകാര്‍

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി നട തുറക്കുന്നതിന് മുന്നോടിയായി ശബരിമലയിൽ കനത്ത സുരക്ഷ. ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലാണിത്. 20 കമാൻഡോകളും 100 വനിതാ പോലീസുകാരും ഉൾപ്പടെ 2300 പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിക്കുന്നത്. എ.ഡി.ജി.പി അനിൽ കാന്തിനാണ് സുരക്ഷയുടെ ചുമതല. ജോയിന്റ് പോലീസ് കോർഡിനേറ്ററായി എ.ഡി.ജി.പി എസ് ആനന്ദകൃഷ്ണനെയും നിയോഗിച്ചിട്ടുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ അജിത്ത് കുമാറിനാണ് ചുമതല. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐ.ജി അശോക് യാദവിനും ചുമതല നൽകിയിട്ടുണ്ട്. നവംബർ അഞ്ചിന് ഒരു ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. കഴിഞ്ഞ തവണ നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷവർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി പത്തനംതിട്ട സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച അർധരാത്രി വരെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് വിലക്ക് അതിനിടെ, നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. നിലയ്ക്കലിന് രണ്ട് കിലോമീറ്റർ മുമ്പ് ബാരിക്കേഡ് തീർത്ത് മാധ്യമങ്ങളെ പോലീസ് തടഞ്ഞു. നട തുറക്കുന്ന ദിവസം മാത്രം മാധ്യമങ്ങൾ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നാണ് പോലീസ് പറയുന്നത്. ഇതോടെ വന്യമൃഗ ഭീഷണിയുള്ള നിലയ്ക്കലിൽ മാധ്യമ സംഘങ്ങൾ കുടുങ്ങി. നേരത്തെ പമ്പവരെ നിയന്ത്രണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതല യോഗത്തിലെ തീരുമാനം ലംഘിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.


from mathrubhumi.latestnews.rssfeed https://ift.tt/2zpOF49
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages