തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തിൽ ആരോപണവിധേയമായ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയും മുഖ്യമന്ത്രിയുംസർക്കാരുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ ഈ സർക്കാരിന്റെ യഥാർഥമുഖം പുറത്തെത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളതിനാലാണ് ജലീൽ മന്ത്രിയെന്ന നിലയിൽ ഇത്രയും വലിയ അഴിമതി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി കെ ടി ജലീലിനെതിരായ ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ ബന്ധുക്കൾക്ക് നിയമനം നൽകാനുള്ള ധൈര്യം മറ്റു മന്ത്രിമാർക്ക് ലഭിച്ചു. ആർക്കും അഴിമതി നടത്താനുള്ള ലൈസൻസാണ് ജയരാജനെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി നൽകിയത്. സർക്കാർ അഴിമതി സർക്കാരായി അധഃപതിച്ചിരിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ ഒരു ഡി വൈ എസ് പിയെ ആറുദിവസമായിട്ടും പിടികൂടാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് നെയ്യാറ്റിൻകര കൊലപാതകത്തെ പരാമർശിച്ച് അദ്ദേഹം ചോദിച്ചു. പോലീസിലെ ഉന്നതന്മാരുടെ പിന്തുണയുള്ളതിനാലാണ് ഹരികുമാറിനെ പിടികൂടാൻ സാധിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാന പോലീസ് അന്വേഷിച്ചാൽ ഹരികുമാർ രക്ഷപ്പെടും. കേസ് പോലീസ് അട്ടിമറിക്കുകയാണ്. പ്രതി ഡി വൈ എസ് പി ആണെന്നു തെളിഞ്ഞിട്ടും കേസ് എന്തിനാണ് ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചതെന്നും ചെന്നിത്തല ചോദിച്ചു. കേസ് അട്ടിമറിക്കാനും താമസിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും കേസ് ഐ ജി അന്വേഷിക്കണമെന്നും അല്ലെങ്കിൽ സി ബി ഐക്കു വിടണമെന്നും ചെന്നിത്തല പറഞ്ഞു. content highlights:ramesh chennithala on k t jaleel nepotism contoversy
from mathrubhumi.latestnews.rssfeed https://ift.tt/2Oy63sN
via
IFTTT
No comments:
Post a Comment