മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു ; ബോട്ടുടമകള്‍ സമരത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു ; ബോട്ടുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: മത്സ്യ ബന്ധനബോട്ടുകളുടെ ലൈസന്‍സ് ഫിസ് കൂത്തന ഉയര്‍ത്തി സര്‍ക്കാന്‍. ബോട്ടുകള്‍ക്ക് ലൈസല്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നാനൂറ് ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍. ബോട്ടുകള്‍ക്ക് ഓരോ വര്‍ഷവും അടയ്‌ക്കേണ്ട ലൈസന്‍സ് ഫീസാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇരുപത്തിയഞ്ച് മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. ഇരുപത് മീറ്റര്‍ മുതല്‍ 24.99 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 മുതല്‍ 19.99 മീറ്റര്‍ വരെയുള്ള ബോട്ടുകള്‍ ഇനി എല്ലാ വര്‍ഷവും 10,000 രൂപ വീതം ലൈസന്‍സ് ഫീസ് അടക്കണം. നേരത്തെ ഇത് 4500 രൂപ മാത്രമായിരുന്നു.

ഡീസല്‍ വില വര്‍ദ്ധനവിനെതുടര്‍ന്നുള്ള ഫീസ് വര്‍ദ്ധവ് താങ്ങനാകുന്നതിലും അപ്പുറമാണെന്നും കേരളത്തില്‍ മാത്രമാണ് ഇത്രയധികം ഫീസ് ഈടാക്കുന്നതെന്നും ബോട്ടുടമകള്‍ പറഞ്ഞു. ലൈസന്‍സ് ഫീസിലെ ഭീമമായ വര്‍ധന ബോട്ടുടമകളെയും മത്സ്യതൊഴിലാളികളെയും ഒരുപോലെ ആശങ്കയിലക്കിയിട്ടുണ്ട്. തിരുമാനത്തിനെതിനെ ബോട്ടുടമകള്‍ സംസ്ഥാന വ്യപകമായി സമരം സംഘടിപ്പിക്കാനെരുങ്ങുകയാണ്.



from mangalam.com https://ift.tt/2qrwJ4N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages