ന്യുഡല്‍ഹി: പെട്രോള്‍ പമ്പിലെ ക്യൂവിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ടാക്‌സി ഡ്രൈവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അഗ്നിശമന സേനയിലെ ജീവനക്കാരനെ അറസ്റ്റു ചെയ്തു. ചൗലയിലെ പമ്പില്‍ ഒക്‌ടോബര്‍ 24നാണ് സംഭവം നടന്നത്. ക്യൂ തെറ്റിച്ച് പെട്രോളടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് സഞ്ജയ് യാദവ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. പ്രതി ഹരിയാനയിലെ ഝജ്ജാര്‍ സ്വദേശിയായ സുശീല്‍ ലാല്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
കാറില്‍ പെട്രോള്‍ അടിക്കാന്‍ ക്യൂവില്‍ നിന്ന സഞ്ജയ് യാദവിനെ മറികടന്ന് സുശീല്‍ ലാല്‍ തന്റെ കാര്‍ മുന്നില്‍ കൊണ്ടുവന്നു. ഇതിനെതിരെ യാദവ് പ്രതിഷേധിച്ചതോടെ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഇരുവരേയും പിടിച്ചുമാറ്റാന്‍ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഇരുവരേയും പിടിച്ചുമാറ്റി.
ഇതിനു ശേഷം ടയറില്‍ കാറ്റുനിറയ്ക്കുന്നതില്‍ സുശീല്‍ ലാല്‍ എയര്‍ പമ്പിലേക്ക് പോകുന്നതിനിടെ യാദവ് അയാളുടെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കിടുകയും ഇതിനിടെ യാദവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുശീല്‍ലാല്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഓടിയെത്തി യാദവിന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. പെട്രോള്‍ പമ്പിലെ സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നത് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിനെ പ്രതിസന്ധിയിലാക്കി. എന്നാല്‍ പമ്പ് ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് റോഡുകളിലെ സിസിടിവികളില്‍ നിന്ന് കാര്‍ തിരിച്ചറിഞ്ഞ പോലീസ് ദ്വാരക സെക്ടര്‍ -6ല്‍ നിന്ന് സുശീല്‍ യാദവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒളിവില്‍ കഴിയുന്നതിനിടെ സുശീല്‍ ലാല്‍ ബന്ധുവഴി പെട്രോള്‍ പമ്പ് ജീവനക്കാര്‍ തന്റെ കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നോ എന്നും അന്വേഷിച്ചിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട സഞ്ജയ് യാദവ്.
from mangalam.com https://ift.tt/2Qd867j
via IFTTT
No comments:
Post a Comment