ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31ന് ഗുജറാത്തില്‍ വച്ച് വലിയ ആഘോഷമാക്കി നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തില്‍ തമിഴ് വിഭാഗം അസ്വസ്ഥരാണ്. പ്രതിമയെക്കുറിച്ച് ഓര്‍ത്തിട്ടൊന്നും അല്ല അവര്‍ക്ക് വിഷമം താഴെ പ്രതിമയുടെ പേര് തമിഴില്‍ എഴുതിയതാണ് വിവാദമായിരിക്കുന്നത്.
തമിഴില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റ് എന്നത് ഒട്രുമൈക്കാന സിലൈ എന്നതിന് പകരം സ്‌റ്റേറ്റേക്കു ഓപ്പി യൂണിറ്റ് എന്നാണ് എഴുതിയിരിക്കുക. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ സ്റ്റേഡിയത്തില്‍ നിന്നും ഓടുക എന്നാണ് അര്‍ത്ഥം വരുന്നത്. സംഭവം വിവാദമായതോടെ ഒരു ടേപ്പ് ഒട്ടിച്ച് തെറ്റ് മറച്ചാണ് സംഘാടകര്‍ രക്ഷപെട്ടത്.
എന്തായാലും ഉദ്ഘാടനത്തിന്റെ അന്ന് തന്നെ പുലിവാല് പിടിച്ചിരിക്കുകയാണ് സര്‍ദ്ദാര്‍ പട്ടേലിന്റെ പ്രതിമ. ഇതോടെ ട്രാന്‍സലേഷന്റെ ചിത്രം വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഫ്രഞ്ച്, സ്പാനിഷ്, ഗ്രീക്ക്, അറബിക്, ഹിന്ദി, തമിഴ്, ബെംഗോളി എന്നീ ഭാഷകളിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേര് എഴുതിയിരിക്കുന്നത്.
from mangalam.com https://ift.tt/2Qd7RJr
via IFTTT
No comments:
Post a Comment