പമ്പ: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട് ഹർജി നൽകുന്ന കാര്യത്തിൽ ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. പമ്പയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ വിധി ദേവസ്വം ബോർഡിന് നടപ്പിലാക്കാതിരിക്കാനാവില്ല. വിഷയത്തിൽ ദേവസ്വംബോർഡിന് പറയാനുള്ള കാര്യങ്ങൾ സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് ചില ചെറിയ പ്രശ്നങ്ങളുണ്ട്. നിയമപരമായ കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്തണം. അതിനുള്ള ശ്രമത്തിലാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ജൂൺ മാസം മുതൽ ഒരുക്കങ്ങൾ ആരംഭിച്ചതാണ്. എന്നാൽപ്രളയം വന്നതോടെയാണ് കാര്യങ്ങൾ താളംതെറ്റിയത്. ശബരിമലയിൽ ടാറ്റ കമ്പനി സൗജന്യമായി നിർമാണ പ്രവൃത്തികൾ നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. Content Highlights:A Padmakumar, pettition on Sabarimala women entry verdict, Sabarimala, Pamba
from mathrubhumi.latestnews.rssfeed https://ift.tt/2qPPwHh
via
IFTTT
No comments:
Post a Comment