നെടുമ്പാശ്ശേരി: ശബരിമലയിൽ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ട്. വിമാനത്താവളത്തിൽ തൃപ്തിദേശായിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ അവർ ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ തൃപ്തി ദേശായി നിയമോപദേശം തേടിയതായാണ് സൂചന. നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായിരുന്നില്ല. ആഭ്യന്തര ടെർമിനലിനു പുറത്ത് പ്രതിഷേധം കൂടുതൽ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തി. എന്നാൽ ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്. ആവശ്യപ്പെട്ട പ്രകാരം വാഹനവും താമസ സൗകര്യവും ഏർപ്പാടാക്കാൻ കഴിയില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയിൽ വാഹനം ഏർപ്പാടാക്കിയാൽ കഴിയുന്ന സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചിരുന്നു. വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനു പുറത്ത് പ്രതിഷേധം ശക്തമായ സാഹചര്യമാണുള്ളത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ഉടൻ പ്രശ്നപരിഹാരം വേണമെന്ന് വിമാനത്താവള അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വിമാനങ്ങൾ ഏതാനും സമയത്തിനുള്ളിൽ ഇവിടെ ഇറങ്ങാനുള്ളതിനാൽ പ്രതിഷേധം കനക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് വിമാനത്താവള അധികൃതർ പോലീസിനെ അറിയിച്ചിട്ടുണ്ട്. Content Highlights:trupti desai, high court, security for sabarimala entry
from mathrubhumi.latestnews.rssfeed https://ift.tt/2QLtSzq
via
IFTTT
No comments:
Post a Comment