മുംബൈ: വന്ധ്യതാ ചികിത്സയ്ക്കായി അടുത്തെത്തിയ മുപ്പത്തേഴുകാരിയായ വീട്ടമ്മയെ ആൾദൈവം ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ആൾദൈവമായ അജയ് ചൗധരിയെ(45) വിഹാറിലുള്ള വസതിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നൈഗോൾ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായ വീട്ടമ്മ. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഇവർക്ക് പ്രസവിക്കാനായില്ല. അങ്ങനെയാണ്ആൾദൈവത്തിന് അടുത്തെത്തുന്നത്. പ്രത്യേക പൂജകൾ ചെയ്താൽ ഗർഭം ധരിക്കുമെന്ന് ചൗധരിഉറപ്പുനൽകി. ചൗധരിയുടെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ യുവതിക്ക്പൂജിച്ച വെള്ളം നൽകി. ഇത് കുടിച്ച യുവതി ബോധരഹിതയായതോടെ ചൗധരി ബലാത്സംഗം ചെയ്തു. മാസങ്ങളോളം ചൗധരിയുടെ പീഡനത്തിന് ഇരയായ ശേഷമാണ് യുവതിയ്ക്ക് താൻ പീഡനത്തിന് ഇരയായെന്ന കാര്യം മനസിലായത്. സംഭവങ്ങൾ ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ ആഭിചാരം ചെയ്ത് കൊല്ലുമെന്ന്ചൗധരി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. പിന്നീട് ധൈര്യം സംഭരിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു Content Highlight: Godman Rapes 37-Year-Old Housewife
from mathrubhumi.latestnews.rssfeed https://ift.tt/2Fo01fd
via
IFTTT
No comments:
Post a Comment