കൊച്ചി: ശബരിമലയിലേക്ക് പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായി ഇവിടെനിന്ന് പുറത്തിറങ്ങിയാൽ തങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സഹജ ഹരിദാസ്. ഇവിടെയുള്ള അമ്മമാരുടെ നെഞ്ചിൽ ചവിട്ടിയേ തൃപ്തിയ്ക്ക് പുറത്തിറങ്ങാനാകൂവെന്നും അവർ പറഞ്ഞു. വിശ്വാസികളായ യുവതികളൊന്നും ശബരിമലയിൽ പോകില്ല. യുവതികളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമം പിണറായി സർക്കാർ ഉപേക്ഷിക്കണം. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് - സഹജ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തൃപ്തി ദേശായി പുറത്തിറങ്ങുകയാണെങ്കിൽ എന്ത് നടപടിയാകും സ്വീകരിക്കുക എന്ന ചോദ്യത്തിന് ആ സമയത്തെ ഞങ്ങളുടെ തീരുമാനം എന്താകുമെന്ന് ഞങ്ങൾക്ക് പോലും അറിയില്ല, ആ രീതിയിലാകും തീരുമാനമെടുക്കുക എന്നായിരുന്നു പ്രതികരണം. അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഒമ്പത് മണിക്കൂർ പിന്നിട്ടിട്ടും ശബരിമലയിലേക്ക് പോകാതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തൃപ്തി ദേശായി. ആലുവ തഹസിൽദാർ എത്തി ചർച്ച നടത്തിയിട്ടും ഇവർ നിലപാട് മാറ്റിയിട്ടില്ല. നാമജപങ്ങളുമായി നൂറുകണക്കിന് പ്രതിഷേധക്കാരും വിമാനത്താവളത്തിന് പുറത്തേയ്ക്കുള്ള കവാടത്തിൽ തുടരുകയാണ്. നിരവധി സ്ത്രീകളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2qNWo7Z
via
IFTTT
No comments:
Post a Comment