അംബികാപൂര് (ഛത്തീസ്ഗഡ്): ഗാന്ധികുടുംബത്തിൽ നിന്നല്ലാതെ ഒരു പാർട്ടി പ്രസിഡന്റിനെ കണ്ടെത്താൻ കഴിയുമോ എന്ന് കോൺഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വെല്ലുവിളി. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഞാൻ അവരെ (കോൺഗ്രസിനെ) വെല്ലുവിളിക്കുകയാണ്. ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ള നല്ലൊരു നേതാവിനെ പാർട്ടി അധ്യക്ഷനായി അഞ്ചുവർഷത്തേക്ക് നിയമിക്കാനാകുമോ? അങ്ങനെയാണെങ്കിൽ മാത്രം ഞാൻ പറയാം നെഹ്റുജി യഥാർത്ഥത്തിൽ ഒരു ജനാധിപത്യ പാർട്ടിയാണ് സ്ഥാപിച്ചത് എന്ന്. മോദി പറഞ്ഞു. താൻ പ്രധാനമന്ത്രിയാണ് എന്നത് നാലരവർഷക്കാലമായിട്ടും കോൺഗ്രസിന് അംഗീകരിക്കാനായിട്ടില്ല. അവർ ഇപ്പോഴും ഒരു ചായക്കച്ചവടക്കാരൻ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന് കരഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും മോദി പരിഹസിച്ചു. #WATCH: Prime Minister Narendra Modi plays a traditional drum during a rally in Chhattisgarhs Ambikapur. pic.twitter.com/rh7MAplnZ7 — ANI (@ANI) November 16, 2018 content highlights:PM Modi, PM Modi challenges Congress,a party president from outside Gandhi family
from mathrubhumi.latestnews.rssfeed https://ift.tt/2zlwoWz
via
IFTTT
No comments:
Post a Comment