മഞ്ഞ് മൂടിയ തോട്ടങ്ങളില്‍ ആപ്പിള്‍ തിരഞ്ഞ് കര്‍ഷകര്‍, ഹൃദയഭേദകം ഈ കാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

മഞ്ഞ് മൂടിയ തോട്ടങ്ങളില്‍ ആപ്പിള്‍ തിരഞ്ഞ് കര്‍ഷകര്‍, ഹൃദയഭേദകം ഈ കാഴ്ച

ശ്രീനഗർ: വലിയ മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചുവന്ന് തുടുത്ത ആപ്പിളുകൾ ഇന്ത്യയുടെ പറുദീസയായ കശ്മീർ താഴ്വാരങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നു. എന്നാൽ ഇന്ന് ഇവിടെ സ്ഥിതി ഇതല്ല. ഹൃദയഭേകമായ കാഴ്ചകളാണ് കശ്മീരിലെ ആപ്പിൾ പാടങ്ങളിൽ നിന്ന് വരുന്നത്. കനത്ത മഞ്ഞുവീഴ്ച മൂലമുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കർഷകർ. മഞ്ഞ്മൂടിയ കൃഷിത്തോട്ടത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ആപ്പിൾ മരങ്ങൾ തിരയുന്ന യുവകർഷന്റെ വീഡിയോ ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങൾ നിറയെ. നേരത്തെ എത്തിയ ശൈത്യകാലം കശ്മീരിലെ കാർഷിക മേഖലയുടെയും ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയുടെയും നട്ടെല്ലാണ് ഒടിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ടാണ് കർഷകർക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്. പലരുടെയും ആപ്പിൾ തോട്ടങ്ങൾ തന്നെ മഞ്ഞിൽ മുങ്ങിപ്പോയി. വർഷങ്ങൾ കൊണ്ട് വളർത്തി കൊണ്ട് വന്ന ആപ്പിൾ മരങ്ങൾ ഒടിഞ്ഞു തൂങ്ങി. പലതും പൂർണമായും നശിച്ചു. പല കർഷകർക്കും തങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയാൻ പോലും കഴിയാതെ തരിച്ച് നിൽക്കുകയാണ്. ഞായറാഴ്ചയാണ് മഞ്ഞുവീഴ്ച താഴ്വാരത്തെ പൂർണമായും ഇരുട്ടിലാക്കിയത്. വാർത്താ വിനിമയ സംവിധാനങ്ങളും ഗതാഗതവും പൂർണമായും തടസ്സപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിച്ച് വരുന്നതേയുള്ളു. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. പക്ഷെ ദിവസങ്ങളല്ല വർഷങ്ങൾ കഴിഞ്ഞാലും തങ്ങളുടെ സാധാരണ ജീവിതം തിരിച്ചു വരില്ലെന്നാണ് ആപ്പിൾ കർഷകർ പറയുന്നത്. 20 ലക്ഷത്തോളം ആളുകളുടെ ഉപജീവനമായ ആപ്പിൾ വ്യാപാര മേഖല തന്നെ തകർന്നിരിക്കയാണ്. ഈ വർഷത്തെ കൃഷി നശിച്ചതിനേക്കാൾ കർഷകരെ ബാധിക്കുക ആപ്പിൾ മരങ്ങൾ നശിച്ചതാണ്. പുതിയ മരങ്ങൾ നട്ട് കായ്ക്കാൻ തുടങ്ങണമെങ്കിൽ ചുരുങ്ങിയത് 16 വർഷമെങ്കിലും വേണം. ഫോട്ടോ കടപ്പാട്- ട്വിറ്റർ 500 കോടിയിലധികം രൂപയുടെ നഷ്ടം കൃഷിക്കാർക്ക് ഉണ്ടായതായാണ് കശ്മീർ ചേമ്പർ ഓഫ് കൊമേഴ്സ് വിലയിരുത്തുന്നത്. 20000 മെട്രിക്ക് ടൺ ആപ്പിളുകളായിരുന്നു ഈ വർഷം വിളവെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ വലിയൊരു ഭാഗം മഞ്ഞുവീഴ്ചയിൽ നശിച്ചു കഴിഞ്ഞു. മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള ആപ്പിൾ കർഷകർക്ക് ആവശ്യമായ സഹായം സർക്കാർ ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദവും രാഷ്ട്രീയ അസ്ഥിരതയും വേട്ടയാടുന്ന കശ്മീരിനെ ഈ കാർഷിക ദുരന്തവും വലിയരീതിയിൽ തന്നെ ബാധിക്കും. content highlights:Video Tells The Tragic Tale Of Kashmirs Apple Growers


from mathrubhumi.latestnews.rssfeed https://ift.tt/2QmI9SO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages