ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദിൽടിആർഎസ്പ്രാദേശിക നേതാവ് നാരായണ റെഡ്ഡി കല്ലേറിൽ കൊല്ലപ്പെട്ടു. Body of TRS leader Narayana Reddy was found this morning in Telanganas Vikarabad. He was allegedly stoned to death. Following the incident, two Congress workers were beaten up by the leaders supporters. They have been admitted to A hospital. Case is yet to be registered. pic.twitter.com/Et6qa66LKm — ANI (@ANI) 6 November 2018 വികാരാബാദിലെ സുൽത്താൻപുരിൽ ചൊവ്വാഴ്ച രാവിലെയാണ് നാരായണ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലെ എതിർ സംഘടനയ്ക്ക് റെഡ്ഡിയുമായി ശത്രുതയുണ്ടായിരുന്നതായി സൂചനയുണ്ട്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)നേതാവിന്റെ മരണവാർത്ത പുറത്തു വന്നതിനെ തുടർന്ന് പാർട്ടിയനുകൂലികൾ കൊലപാതകബന്ധം ആരോപിച്ച് ചില പ്രാദേശിക കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ രാഷ്ട്രീയവൈരാഗ്യമല്ല റെഡ്ഡിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഇതു വരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2AODlQJ
via
IFTTT
No comments:
Post a Comment