ഇലക്ഷന്‍ ട്രസ്റ്റുകള്‍ വഴി വന്ന സംഭാവനകളില്‍ 86 ശതമാനവും ലഭിച്ചത് ബിജെപിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ഇലക്ഷന്‍ ട്രസ്റ്റുകള്‍ വഴി വന്ന സംഭാവനകളില്‍ 86 ശതമാനവും ലഭിച്ചത് ബിജെപിക്ക്

ന്യൂഡൽഹി: വിവിധ ഇലക്ഷൻ ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽഭൂരിഭാഗവും കിട്ടിയത് ബിജെപിയെന്ന് റിപ്പോർട്ട്. ആകെ തുകയുടെ 86 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. ബിജു ജനതാദൾ ആണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്റെ സ്ഥാനം മൂന്നാമതാണ്. 2017-18 വർഷം ഇലക്ഷൻ ട്രസറ്റുകൾ വഴി സംഭാവനയായി ബിജെപിക്ക് ലഭിച്ചത് 167.8 കോടി രൂപയാണ്. 2016-17 വർഷത്തിൽ ഇത് 290.22 കോടി രൂപ ആയിരുന്നു. ബിജു ജനതാദൾ (ബിജെഡി) നേടിയത് രണ്ട് ട്രസ്റ്റുകളിൽ നിന്നായി 13 കോടി രൂപയാണ്. കോൺഗ്രസിന് 12 കോടിയാണ് കിട്ടിയത്. ബാക്കിവന്ന 193.78 കോടി രൂപ എൻസിപി, നാഷണൽ കോൺഫറൻസ് പാർട്ടികൾക്കായാണ് കിട്ടിയത്. തിരഞ്ഞെടുപ്പ് ഫണ്ട് ട്രസ്റ്റായ പ്രുഡന്റ് ഇലക്ട്രൽ ട്രസ്റ്റ് (മുമ്പ് സത്യാ ഇലക്ട്രൽ ട്രസ്റ്റ്) വഴി മൂന്നു പാർട്ടികൾക്ക് (ബിജെപി, കോൺഗ്രസ്, ബിജെഡി) ലഭിച്ചത് 169.3 കോടി രൂപയാണ്. ഇവരിൽ നിന്ന് മാത്രം ബിജെപിക്ക് 154.3 കോടി രൂപ ലഭിച്ചു. ഈ ട്രസ്റ്റ് വഴി കോൺഗ്രസിന് 10 കോടിയും ബിജെഡിക്ക് 5 കോടിയുമാണ് ലഭിച്ചത്. 2016-17 സാമ്പത്തികവർഷം പ്രുഡന്റ് ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ചത് ആകെത്തുകയുടെ 89 ശതമാനമായിരുന്നു. ഈ വർഷം ഒക്ടോബർ 15ന് പുറത്തുവിട്ട രേഖകൾ പ്രകാരമുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2OuGCZ8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages