പച്ചക്കറി കടയിലും പലചരക്ക് കടയിലും കടം പറ്റുന്നവര്‍ക്ക് എന്ത് ക്യാഷ്‌ലെസ് പേമെന്റ് ; മദ്ധ്യപ്രദേശിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമത്തില്‍ ജനങ്ങള്‍ കാര്‍ഡുകള്‍ പോക്കറ്റിലിട്ട് വീണ്ടും നോട്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

പച്ചക്കറി കടയിലും പലചരക്ക് കടയിലും കടം പറ്റുന്നവര്‍ക്ക് എന്ത് ക്യാഷ്‌ലെസ് പേമെന്റ് ; മദ്ധ്യപ്രദേശിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമത്തില്‍ ജനങ്ങള്‍ കാര്‍ഡുകള്‍ പോക്കറ്റിലിട്ട് വീണ്ടും നോട്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി

ഭോപ്പാല്‍: ബിജെപി സര്‍ക്കാരിന്റെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ ഏറെ ചര്‍ച്ച ചെയ്ത ഭോപ്പാലിലെ ബാദ്ജിരി ഗ്രാമം പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു. സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമം എന്ന പദവി കിട്ടിയ ബാദ്ജിരി നോട്ടുനിരോധനം രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കാര്‍ഡുകളെല്ലാം മടക്കി പോക്കറ്റിലിട്ട് പഴയ പണമിടപാടിലേക്ക് മടങ്ങിയിരിക്കുകയാണ്.

2016 നവംബര്‍ 8 ന് നടന്ന നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമമാക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട് ബാദ്ജിരി ഗ്രാമത്തിനെ ബാങ്ക് ഓഫ് ബറോഡ് ഏറ്റെടുത്തിരുന്നു. പണമില്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ എടിഎം, പാസ്ബുക്ക് പ്രിന്റര്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ എന്നിവയെല്ലാം ബാങ്ക് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. എന്തിനേറെ ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പുകള്‍ വരെ ബാങ്ക് സംഘടിപ്പിച്ചു. എന്നാല്‍ എല്ലാറ്റിനും വെറും മാസങ്ങള്‍ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ എന്നതാണ് പുതിയവിവരം. നോട്ടുകള്‍ ഇല്ലാതെ ഇടപാടുകള്‍ നടത്താനായി ഗ്രാമത്തിലെ മുഴൂവന്‍ കടക്കാര്‍ക്കുമായി 12 പിഒഎസ് മെഷീനുകളാണ് വിതരണം ചെയ്തത്.

ഗ്രാമീണര്‍ പഴയത് പോലെ നോട്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇവയെല്ലാം പൊടിപിടിച്ച നിലയിലായി. എല്ലാം മൂന്നുമാസമേ ഉണ്ടായിരുന്നുള്ളൂ എന്ന് കടക്കാരും പറയുന്നു. പിഒഎസ് മെഷീന്‍ എങ്ങിനെ ഉപയോഗിക്കാമെന്ന് പോലും കടക്കാര്‍ക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ അധികം കഴിയാതെ മെഷീന്‍ ഉപയോഗം നിര്‍ത്തി. ഇപ്പോള്‍ നിര്‍ബ്ബന്ധം പിടിച്ചാല്‍ പോലും പണമില്ലാതെ സാധനങ്ങള്‍ കൊടുക്കാന്‍ കടക്കാര്‍ തയ്യാറല്ലെന്നു അവര്‍ പറയുന്നു. അതിനൊപ്പം ബില്ലിനായി രണ്ടു ശതമാനം തുക നല്‍കണമെന്ന നിര്‍ദേശവും തിരിച്ചടിയായി.

കടയിലെത്തുന്ന മിക്കവരും ഗ്രാമീണരാണ് അവരെ ഈ രണ്ടു ശതമാനത്തിനായി നിര്‍ബന്ധിക്കാനാകുമോയെന്നും ചോദിക്കുന്നു. അതുപോലെ തന്നെ ആള്‍ക്കാര്‍ കടം വാങ്ങുന്നവര്‍ കൂടിയായതിനാല്‍ കടത്തിനായി കാര്‍ഡ് ഉപയോഗിക്കാനാകുമോയെന്നും കടക്കാര്‍ ചോദിക്കുന്നു. ഗ്രാമത്തില്‍ മൊത്തം 30 കടകളുണ്ട്. ഒന്നില്‍ പോലും ഇപ്പോള്‍ പിഒഎസ് മെഷീനില്ല.



from mangalam.com https://ift.tt/2DuycQu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages