രാമക്ഷേത്രം തന്റെ സ്വപ്‌നം നിര്‍മ്മാണം തടയാന്‍ ആര്‍ക്കും ആകില്ലെന്ന് ഉമാഭാരതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

രാമക്ഷേത്രം തന്റെ സ്വപ്‌നം നിര്‍മ്മാണം തടയാന്‍ ആര്‍ക്കും ആകില്ലെന്ന് ഉമാഭാരതി

പാറ്റ്‌ന: അയോധ്യയിലെ രാമക്ഷേത്രം തന്റെ സ്വപ്‌നമാണെന്നും നിര്‍മ്മിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും പറഞ്ഞ് കേന്ദ്രമന്ത്രി ഉമാഭാരതി. രാമജന്മഭൂമി ആന്ദോളനില്‍ താന്‍ പങ്കെടുത്തിരുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ക്ഷേത്രം നിര്‍മ്മിക്കേണ്ടതാണെന്ന് പറഞ്ഞ കേന്ദ്ര നിയമസഹമന്ത്രി പി.പി. ചൗധരിയും വ്യക്തമാക്കി. കേസ് സുപ്രീം കോടതിയിലാണെന്നും അതില്‍ ഉടന്‍തന്നെ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഭിപ്രായം ഇപ്പോള്‍ പറയാനാകില്ല. നിയമനിര്‍മ്മാണം വേണമെന്നും ചൗധരി വ്യക്തമാക്കി.

കഴിഞ്ഞദിവസം രാമേേക്ഷത്രനിര്‍മ്മാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ 1992ന് സമാനമായ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്നും ആര്‍എസ്എസ് വ്യക്താക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന് സൂചനയും നല്‍കിയതിന് പിന്നാലെയാണ് ഉമാഭാരതി അടക്കമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്ഥാവന വന്നിരിക്കുന്നത്.



from mangalam.com https://ift.tt/2P6ZIK1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages