പത്തനംതിട്ട: നിരോധനാജ്ഞയുടെ മറവില്‍ യുവതികളെ പ്രവേശിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ.പി ശശികല. മണ്ഡലകാലത്തിനു മുമ്പ് യുവതികളെ ശബരിമലയില്‍ പ്രവേശിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സന്നിദാനത്ത് ദര്‍ശനത്തിനെത്തിയ ഭക്തരുടെ മേലുള്ള നിയന്ത്രണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ശശികല സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലക്കു സമീപം ശിവദാസന്‍ എന്ന വ്യക്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെപറ്റിയും, പമ്പയിലും നിലക്കലും നടന്ന പോലീസ് അതിക്രണമത്തെക്കുറിച്ചും ജുഡീഷ്യല്‍ അന്യേഷണം വേണമെന്നും ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എസ് ഹരിദാസും യോഗത്തില്‍ പങ്കെടുത്തിരുന്നു.
from mangalam.com https://ift.tt/2D0PJif
via IFTTT
No comments:
Post a Comment