ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷതേടി സ്ത്രീകള്‍ ആരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി; മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷതേടി സ്ത്രീകള്‍ ആരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി; മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷതേടി സ്ത്രീകള്‍ ആരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി. നാളെ ഒരുദിവസത്തിനായി നടതുറക്കുമ്പോള്‍ വലിയ വെല്ലുവിളികള്‍ ഉണ്ടാവില്ലെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ദര്‍ശനത്തിനായി ആര് സുരക്ഷ തേടിയാലും പൊലീസിന് നല്‍കേണ്ടിവരും.

എന്നാല്‍ ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സുരക്ഷാക്രമീകരണം പൂര്‍ത്തിയാക്കിയാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തുലാമാസ പൂജകള്‍ക്കായി നടതുറന്ന സമയത്ത് ശബരിമലയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ തീരുമാനമെടുത്തത്. ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുന്നതിനാല്‍ ശബരിമലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം യുവതി പ്രവേശനത്തിനെതിരെ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷത്തില്‍ 3731 പേര്‍ ഇതുവരെ അറസ്റ്റിലായി. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/2P6FVuh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages