ഊരിപ്പിടിച്ച വാളുമായി വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോദി; ശശി തരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ഊരിപ്പിടിച്ച വാളുമായി വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോദി; ശശി തരൂര്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും. കൈയ്യില്‍ വാളുമായി വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോദിയെന്നായിരുന്നു തരൂരിന്റെ ആക്ഷേപം.

മോദി ഏകാംഗ സര്‍ക്കാറാണ്, അദ്ദേഹം പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവര്‍. ശശീ തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരുടെ ഓഫീസുകളില്‍ ഏറ്റവും കേന്ദ്രീകൃതമായ ഓഫീസാണ് നിലവിലുള്ളതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഇന്ന് എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. എല്ലാ ഫയലുകളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത പാര്‍ലമന്റെ് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരിക്കണമെന്നില്ല എന്നും തരൂര്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ സാഹിത്യോത്സവത്തില്‍ വച്ച് മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേള്‍ എന്ന് ശശി തരൂര്‍ വിശേഷിപ്പിച്ച് വിവാദത്തില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബി.ജെ.പി ഡല്‍ഹി കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. അതിനു പിന്നാലെയാ



from mangalam.com https://ift.tt/2qrFBaJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages