ഇരുമുടിക്കെട്ടിനെ ഏറുപടക്കമാക്കിയ സുരേന്ദ്രന്റെ തനിനിറം പുറത്തായി, വിധിയെഴുതേണ്ടത് വിശ്വാസികള്‍: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തോമസ് ഐസക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ഇരുമുടിക്കെട്ടിനെ ഏറുപടക്കമാക്കിയ സുരേന്ദ്രന്റെ തനിനിറം പുറത്തായി, വിധിയെഴുതേണ്ടത് വിശ്വാസികള്‍: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തോമസ് ഐസക്

അയ്യപ്പ ഭക്തര്‍ പവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമാക്കിയെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസക്. ഹീനമായ ഈ കൃത്യം സിസി ടിവിയുടെ മുന്നില്‍വെച്ച് സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കുമെന്ന് അവര്‍ക്കു ബോധ്യമായിക്കാണുമെന്നും ഐസക് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ വാക്കുകളെ തള്ളി ദൃശ്യം സഹിതം പുറത്തുവിട്ട് തോമസ് ഐസക് ശബ്ദം ഉയര്‍ത്തിയത്.

നേരത്തെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന ആരോപണം ഉന്നയിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ വീഡിയോ തെളിവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങളാണ് ദേവസ്വം മന്ത്രി ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും.

ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തൻ്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിൻറെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൽ സാധ്യതയില്ല.
ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.

കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണ്.
വിധിയെഴുതേണ്ടത് യഥാർത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു

ഇനി ശിക്ഷ യഥാർത്ഥ വിശ്വാസികൾ വിധിക്കട്ടെ.



from mangalam.com https://ift.tt/2QXDJ5q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages