ഛണ്ഡിഗഡ്: പഞ്ചാബിലെ സിഖ് മതകേന്ദ്രത്തിനെതിരെ ഉണ്ടായ ഗ്രനേഡ് ആക്രമണം ഭീകരാക്രമണമെന്ന് സൂചന. അമൃത്സര്‍ നഗരത്തിലെ സിഖ് കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രനേഡ് ആക്രമണം നടന്നത് ഒരു വ്യക്തിക്ക് നേരെയല്ല. ഒരു സംഘം ആളുകള്‍ക്ക് നേരെയാണ്. അതുകൊണ്ടു തന്നെ ഭീകരാക്രമണമാകാനാണ് സാധ്യതയെന്ന് പഞ്ചാബ് പോലീസ് ഡി.ജി.പി സുരേഷ് അറോറ പറഞ്ഞു.
അമൃത്സറിലെ രാജസന്‍സിയിലെ അഡ്‌ലിവാള്‍ ഗ്രാമത്തിലെ നീരണ്‍കരി ഭവന് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണ സമയത്ത് ഇരുനൂറോളം പേര്‍ നീരണ്‍കരി ഭവനിലുണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് അക്രമിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് പോലീസ്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ക്രമസമാധാന നില വിലയിരുത്തി. ഹോം സെക്രട്ടറി, ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി, ഡി.ജി ഇന്റലിജന്‍സ് എന്നിവരോട് സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2PDf1dE
via IFTTT
No comments:
Post a Comment