ഇപ്പോള്‍ നടക്കുന്നത് പോലീസ് രാജ്: ശബരിമലയില്‍ ഗുരുതര ആചാരലംഘനമെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ഇപ്പോള്‍ നടക്കുന്നത് പോലീസ് രാജ്: ശബരിമലയില്‍ ഗുരുതര ആചാരലംഘനമെന്ന് കോണ്‍ഗ്രസ്

പത്തനംതിട്ട: പ്രളയവും യുവതീ പ്രവേശന വിധിക്കും പിന്നാലെ തീര്‍ത്ഥാടനകാലം തുടങ്ങിയ ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് പോലീസ് രാജാണെന്ന് കോണ്‍ഗ്രസ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ സര്‍ക്കാര്‍ ഭക്തര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൗകര്യങ്ങളുടെ അപര്യാപ്തത മറയ്ക്കാനാണ് സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളെന്നും നിലയ്ക്കലെത്തിയ കോണ്‍ഗ്രസ് സംഘം ആരോപിച്ചു.

മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് ഞായറാഴ്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിലയ്ക്കലെത്തിയത്. ശബരിമലയില്‍ നടക്കുന്നത് ഗുരുതര ആചാര ലംഘനമാണെന്ന് മുന്‍ ദേവസ്വംമമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തെറ്റാണ്. രാത്രിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടാതെയാണ് പകല്‍ നിയന്ത്രണവും. ജനങ്ങളോട് മര്യാദ പുലര്‍ത്താത്ത സര്‍ക്കാര്‍ പരാജയമാണെന്നും അദേഹം കുറ്റപ്പെടുത്തി.

പ്രളയം തകര്‍ത്ത പമ്പയെ സാധാരണ നിലയിലെത്തിക്കാനുള്ള ഒരു ശ്രമവും മൂന്നു മാസം സമയം കിട്ടിയിട്ടും നടന്നിട്ടില്ലെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. അടിഞ്ഞിരിക്കുന്ന മണല്‍ നീക്കിയിട്ടില്ല. പമ്പയിലും നിലയ്ക്കലും പ്രാഥമികസൗര്യങ്ങള്‍ ഒരുക്കുന്നതിലും വീഴ്ച വരുത്തിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ആശുപത്രികളോ മറ്റ് മെഡിക്കല്‍ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്നും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി.



from mangalam.com https://ift.tt/2DtRODx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages