കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയേയും ആക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെയും ഭാര്യയും ഏഷ്യാനെറ്റില്‍ മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിയേയും ആക്രമിച്ച സംഭവത്തില്‍ കക്കട്ടില്‍ കുളങ്ങര കല്ലുപറമ്പത്ത് അശ്വിന്‍ (21), അമ്പലക്കുളങ്ങര മീത്തലെകരിമ്പാച്ചേരി ശ്രീജു (30) എന്നിവരാണ് അറസ്റ്റിലായത്.
സംഭവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുധീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് പോകവെയായിരുന്നു ആര്‍.എസ്.എസ് ആക്രമണം. അമ്പലക്കുളങ്ങര വച്ച് പത്തോളം വരുന്ന ആര്‍.എസ്.എസ് സംഘം ജൂലിയസിനേയും മനോമിയേയും കാറിന് പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
ആര്‍.എസ്.എസ് മര്‍ദ്ദനത്തില്‍ ജൂലിയസിന്റെ മൂക്കിനാണ് പരുക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴി കാറ് തടഞ്ഞ് വീണ്ടും മര്‍ദ്ദിച്ചു. അതുകൊണ്ടു തന്നെ ആക്രമണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജൂലിയസും സാനിയോയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
from mangalam.com https://ift.tt/2A15K4B
via IFTTT
No comments:
Post a Comment