മാഡ്രിഡ്: താൽക്കാലിക പരിശീലകൻ സാന്റിയാഗോ സൊളാരി സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനാകുമെന്ന് റിപ്പോർട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റയലിൽ നിന്നും സൊളാരിയുടെ കരാർ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചുവെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ റയലിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മുൻ റയൽ മാഡ്രിഡ് താരം കൂടിയായ സൊളാരി 2016 മുതൽ റയലിന്റെ ബി ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു. നേരത്തെ റയലിന്റെ തുടർ തോൽവികൾക്കു ശേഷം മാനേജ്മെന്റ് മുൻ പരിശീലകൻ ജുലൻ ലോപറ്റേഗിയെ പുറത്താക്കിയിരുന്നു. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരായ തോൽവിക്കു ശേഷമാണ് ലോപറ്റേഗിയുടെ സ്ഥാനം തെറിച്ചത്. ഇതിനു പിന്നാലെയാണ് താൽക്കാലിക പരിശീലകനായി സൊളാരിയെ നിയമിച്ചത്. നാൽപ്പത്തിരണ്ടു കാരനായ സൊളാരി സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച നാലു മത്സരങ്ങളിലും റയൽ വിജയം നേടിയിരുന്നു. ഈ മത്സരങ്ങളിലാകെ റയൽ 15 ഗോളുകളാണ് അടിച്ചു കൂട്ടിയത്. വഴങ്ങിയത് വെറും രണ്ടും. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ സൊളാരിയുടെ നിയമനം അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. സ്പാനിഷ് ഫുട്ബോൾ നിയമപ്രകാരം 15 ദിവസം മാത്രമേ ഒരാൾക്ക് താൽക്കാലിക പരിശീലകനായി തുടരാൻ സാധിക്കൂ. ഈ സമയ പരിധിക്കു മുൻപ് സ്ഥിരം പരിശീലകനെ നിയമിക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ച സൊളാരി ചുമതലയേറ്റ് 15 ദിവസം പൂർത്തിയായിരുന്നു. റയലിനായി കളിക്കുമ്പോൾ ലാ ലീഗയും ചാമ്പ്യൻസ് ലീഗും നേടിയിട്ടുള്ള താരമാണ് സൊളാരി. Content Highlights: Real Madrid set to appoint Santiago Solari as permanent manager
from mathrubhumi.latestnews.rssfeed https://ift.tt/2z4fDyD
via
IFTTT
No comments:
Post a Comment