സിഡ്നി: 2008-ലെ ഇന്ത്യയുടെ ഓസീസ് പര്യടനം അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. കളിക്കളത്തിലെ വീറും വാശിയും അതിരുകടന്നപ്പോൾ പല അനിഷ്ട സംഭവങ്ങൾക്കും ആ പരമ്പര സാക്ഷിയായി. ഇരു ടീമുകളുടേയും മത്സരങ്ങളേക്കാളേറെ അന്ന് വാർത്തകളിൽ ഇടംപിടിച്ചത് മങ്കിഗേറ്റ് വിവാദമായിരുന്നു. ഓസീസ് താരം ആൻഡ്രു സൈമണ്ട്സും ഇന്ത്യയുടെ ഹർഭജൻ സിങ്ങുമായിരുന്നു ഈ വിവാദത്തിനു പിന്നിൽ. ഇരുവർക്കും അന്ന് ശിഷയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ആ വിവാദത്തോടെ തന്റെ ജീവിതം തന്നെ കൈവിട്ടുപോയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആൻഡ്രു സൈമണ്ട്സ്. സിഡ്നിയിൽ നടന്ന ന്യൂ ഇയർ ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം ഉണ്ടായത്. മത്സരത്തിനിടെ ഹർഭജൻ തന്നെ കുരങ്ങൻ എന്നു വിളിച്ചെന്ന് ആരോപിച്ച് സൈമണ്ട്സ് രംഗത്തെത്തി. പിന്നാലെ വിവാദത്തിന് ചൂടുപിടിച്ചു. ഇരു ക്രിക്കറ്റ് ബോർഡുകളും വിഷയത്തിൽ ഇടപെട്ടു. സംഭവം നടക്കുമ്പോൾ ഹർഭജനൊപ്പം ബാറ്റു ചെയ്തിരുന്ന സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിൽ നിന്നു വരെ ഈ സംഭവം അന്വേഷിച്ച കമ്മിറ്റി മൊഴിയെടുത്തു. ഇക്കാര്യം ഹർഭജൻ നിഷേധിച്ചെങ്കിലും ആൻഡ്രു സൈമണ്ട്സ്, ഹർഭജൻ തന്നെ മൂന്നു തവണ കുരങ്ങനെന്നു വിളിച്ചെന്ന വാദത്തിൽ ഉറച്ചുനിന്നു. ഹർഭജന് മൂന്നു കളികളിൽ നിന്ന് വിലക്ക് ലഭിച്ചതോടെ പരമ്പരയിൽ നിന്നും പിന്മാറുമെന്ന ഭീഷണിയുമായി ഇന്ത്യയും രംഗത്തെത്തി. ഈ സംഭവത്തോടെ തന്റെ തകർച്ച ആരംഭിച്ചെന്നാണ് സൈമണ്ട്സ് ഇപ്പോൾ തുറന്നുപറഞ്ഞത്. ആ സംഭവത്തോടെ മദ്യപാനം വർധിച്ചു. അതോടെ എനിക്കെന്റെ ജീവിതം കൈവിട്ടുപോകാനാരംഭിച്ചു. കടുത്ത മാനസിക സമ്മർദത്തിലായിരുന്നു അന്ന്. ടീം അംഗങ്ങളെ കൂടി ആ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതിൽ കുറ്റബോധം തോന്നി. 2009 മേയിലാണ് സൈമണ്ട്സ് ഓസീസിനായി അവസാന അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ഏതാനും മാസങ്ങൾക്കു ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയ സൈമണ്ട്സുമായുള്ള കരാർ റദ്ദാക്കുകയും ചെയ്തു. ടിട്വന്റി ലോകകപ്പിനിടെ മദ്യപാനം മൂലമുളള പ്രശ്നങ്ങളെ തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സൈമണ്ട്സിനെ തിരിച്ചുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കരാർ റദ്ദാക്കിയത്. ഈ സമയത്തും ഹർഭജൻ തന്നെ കുരങ്ങൻ എന്ന് വിളിച്ചിട്ടുണ്ടെന്ന വാദത്തിൽ സൈമണ്ട്സ് ഉറച്ചുനിന്നു. മുൻപും പലതവണ ഹർഭജൻ ഇത്തരത്തിൽ അപമാനിച്ചിട്ടുണ്ടെന്നും സൈമണ്ട്സ് വെളിപ്പെടുത്തി. ഒരു ദിവസം ഭാജിയോട് സംസാരിക്കാൻ സൈമണ്ട്സ് ഇന്ത്യയുടെ ഡ്രസിങ് റൂമിലെത്തി ഹർഭജനോട് സംസാരിക്കണം എന്നാവശ്യപ്പെട്ടു. അദ്ദേഹം വന്നപ്പോൾ ഇനി ഈ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും പറഞ്ഞതായും സെമണ്ട്സ് വ്യക്തമാക്കി. Content Highlights: monkeygate incident led to my decline in international cricket andrew symonds
from mathrubhumi.latestnews.rssfeed https://ift.tt/2DmHiP6
via
IFTTT
No comments:
Post a Comment