എറണാകുളം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും അനുമതി നല്‍കിയ സുപ്രീംകോടതിക്കും വിധി നടപ്പാക്കുമെന്ന് അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും നല്ല ബുദ്ധി വരുത്താനായി ഗണപതി ഹോമവുമായി ദൈന്ദവ ധര്‍മ ആചാര സംഘം.
യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് ആചാര ലംഘനമാണ്, ക്ഷേത്രത്തിന്റ പരിശുദ്ധി നശിപ്പിക്കാന്‍ ആരു ശ്രമിച്ചാലും തടയുമെന്നും ആചാര്യസംഘം പറഞ്ഞു. വിശ്വസികളുടെ ഭാഗത്ത് നിന്നാണ് ഇത്തരം നീക്കമെങ്കിലും തടയുമെന്നും ആചാരങ്ങള്‍ക്ക് മാറ്റം വരുത്തുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്നും സംഘം വ്യക്തമാക്കി.
രാജ്യത്ത് ആകമാനമുള്ള ക്ഷേത്രങ്ങളുടെ ആരാധനയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നതെന്നും സര്‍ക്കാരും ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സംഘം ആരോപിച്ചു. സര്‍ക്കാരിന്റെയും കോടതിയുടെയും ഇത്തരം പിടിവാശികള്‍ മാറി നല്ല ബുദ്ധിയുണ്ടാകാന്‍ വേണ്ടി തുടര്‍ച്ചയായി പന്ത്രണ്ട് ദിവസം ഗണപതി ഹോമം നടത്താനാണ് തീരുമാനമെന്നും സംഘം അറിയിച്ചു.
from mangalam.com https://ift.tt/2zlliQm
via IFTTT
No comments:
Post a Comment