തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കൂ; എന്‍ടിആറിന് ഭാര്യയുടെ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കൂ; എന്‍ടിആറിന് ഭാര്യയുടെ കത്ത്

ഹൈദരാബാദ്: ടിഡിപി കോൺഗ്രസുമായി സഖ്യം ചേരുന്നതിനെതിരെ ടിഡിപി സ്ഥാപകൻ എൻടി രാമറാവുവിന്റെ ഭാര്യ രംഗത്ത്. തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ തന്റെ ഭർത്താവ് ഉയിർത്തെഴുന്നേറ്റിരുന്നെങ്കിൽ എന്നാണ് അവർ പ്രതികരിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസുമായി സഖ്യം ചേരാൻ ടിഡിപി തീരുമാനമെടുത്തത്. എന്നാൽ, കോൺഗ്രസിനെ നാമാവശേഷമാക്കാൻ വേണ്ടി പിറവിയെടുത്ത പാർട്ടി കോൺഗ്രസുമായിത്തന്നെ സഖ്യം ചേരുന്നത് എത്രമാത്രം വിരോധാഭാസം ആണെന്ന് എൻടിആറിന്റെ ഭാര്യ ലക്ഷ്മിപാർവ്വതി അഭിപ്രായപ്പെടുന്നു, മരിച്ചുപോയ ഭർത്താവിനെ അഭിസംബോധന ചെയ്ത് കത്തെഴുതിയാണ് ലക്ഷ്മിപാർവ്വതി തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ പുനർജനിക്കൂ എന്നാവശ്യപ്പെട്ടാണ് കത്ത് എഴുതിയിരിക്കുന്നത്. 1982ലാണ് എൻടി രാമറാവു തെലുങ്ക് ദേശം പാർട്ടി രൂപീകരിച്ചത്. കോൺഗ്രസിനോടുള്ള ശത്രുത മാത്രമായിരുന്നു പാർട്ടി രൂപീകരണത്തിലേക്ക് വഴിവച്ചത്. 1993ലാണ് എൻടിആർ ലക്ഷ്മിപാർവ്വതിയെ വിവാഹം ചെയ്തത്. പാർട്ടികാര്യങ്ങളിൽ ഇടപെടുന്നതിനെ ചോദ്യം ചെയ്ത് എൻടിആറിന്റെ മരുമകൻ കൂടിയായ ചന്ദ്രബാബുനായിഡു ലക്ഷ്മിപാർവ്വതിക്കെതിരെ പടനയിച്ച ചരിത്രവുമുണ്ട്. കോൺഗ്രസിനൊപ്പം ചേരാനുള്ള നായിഡുവിന്റെ തീരുമാനം ലക്ഷക്കണക്കിന് വരുന്ന ടിഡിപി അണികളെ നിരാശപ്പെടുത്തുന്നതാണെന്നും കത്തിൽ ലക്ഷ്മിപാർവ്വതി അഭിപ്രായപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2QnKsFu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages