പോലീസ് വലയത്തില്‍ ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

പോലീസ് വലയത്തില്‍ ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം

പന്തളം: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ സർക്കാർ ശബരിമലയിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നടപടികൾക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധികൾ രംഗത്ത്. പോലീസ് വലയത്തിൽ ശബരിമല ദർശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം വ്യക്തമാക്കി. പോലീസ് സാന്നിധ്യം തീർത്ഥാടനത്തെ ബാധിക്കും. കോടതി വിധിക്കെതിരെ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് പ്രാർത്ഥനാ യജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധികൾ പറഞ്ഞു. പന്തളം കൊട്ടാരം നിർവാഹക സംഘം, പാലസ് വെൽഫയർ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ, പാലസ് ക്ലബ്ബ് എന്നീ സംഘടനകൾ സംയുക്തമായാണ് പ്രാർത്ഥനായജ്ഞം നടത്തുക. സ്ത്രീ പ്രവേശനം ഉണ്ടായാൽ നട അടക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കട്ടെ എന്നും പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങൾ വ്യക്തമാക്കി. കമാന്റോകൾ ഉൾപ്പടെ 1200 പോലീസുകാരെയാണ് വിവിധ ഇടങ്ങളിലായിശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2QihxT7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages