പോലീസ് വലയത്തില്‍ നിന്നുകൊണ്ട് ദര്‍ശനം നടത്തുന്നത് ദുഖകരം; പന്തളം കൊട്ടാരം പ്രതിനിധികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

പോലീസ് വലയത്തില്‍ നിന്നുകൊണ്ട് ദര്‍ശനം നടത്തുന്നത് ദുഖകരം; പന്തളം കൊട്ടാരം പ്രതിനിധികള്‍

പന്തളം: ശബരിമല നട ചിത്തിര ആട്ടവിശേഷത്തിനായി തുറക്കാനിരിക്കുമ്പോള്‍ പോലീസിന്റെ ശക്തമായ സുരക്ഷാ നടപടിക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്ത്. ഇത്തരത്തില്‍ പോലീസ് വലയത്തില്‍ നിന്നുകൊണ്ട് ദര്‍ശനം നടത്തുന്നത് ദുഖകരമാണെന്ന് അവര്‍ പറഞ്ഞു.

ആചാരലംഘനമുണ്ടായാല്‍ നടയടച്ചിടുന്നതിനെക്കുറിച്ച തന്ത്രി തീരുമാനിക്കട്ടെയെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി അംഗങ്ങള്‍ പറഞ്ഞു. പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും. നാളെ വൈകിട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും അവര്‍ പറഞ്ഞു.

പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം, പാലസ് വെല്‍ഫെയര്‍ സൊസൈറ്റി, ക്ഷേത്രീയ ക്ഷേമസഭ, പാലസ് ക്ലബ്ബ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രാര്‍ത്ഥനായജ്ഞം നടത്തുന്നത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മൂന്ന് ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു. 2000ത്തിലധികം പോലീസുകാരെയാണ് വിവിധ ശബരിമലയില്‍ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2D0VEnl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages