കോഴിക്കോട്: ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകൾ തയ്യാറാക്കി പോലീസ് തടയാൻ ശ്രമിച്ചാൽ ഗുരുതരമായ ക്രമസമാധാന പ്രശ്നമായി മാറുമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഭക്തരെ തടഞ്ഞാൽ അത് വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും അത് നേരിടാൻ സർക്കാർ തയ്യാറാകേണ്ടതായി വരും. അയ്യപ്പനെ ബന്ദിയാക്കി സർക്കാരിന്റെ ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കിൽ അത് കേരളത്തിൽ അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണെന്നും എം.ടി. രമേശ് പറഞ്ഞു. മാധ്യമപ്രവർത്തകരേപ്പോലും സന്നിധാനത്തേക്ക് കടത്തിവിടാത്തത് അജണ്ടയുടെ ഭാഗമാണെന്നാണ് ബജെപി വിശ്വസിക്കുന്നത്. സന്നിധാനത്ത് നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാൻ പാടില്ലെന്ന നിഗൂഢമായ പദ്ധതി സർക്കാരിനുണ്ട്. ആയിരക്കണക്കിന് പോലീസുകാരെ വിന്യസിച്ച് ശബരിമല അയ്യപ്പൻമാരെ തല്ലിച്ചതച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യം നടപ്പിലാക്കാനുള്ള ആസൂത്രിതമായൊരു ഗൂഢാലോചനയാണ് മാധ്യമപ്രവർത്തകരെ അടക്കം മാറ്റിനിർത്താനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇത് അപകടകരമായ കാര്യമാണ്. സർക്കാർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഒന്നുകൂടി ഓർമപ്പെടുത്തുന്നു. കാര്യങ്ങൾ കൈവിട്ടുപോയാൽ അതിനുള്ള ഉത്തരവാദി സംസ്ഥാന സർക്കാരായിരിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2D0TZyj
via
IFTTT
No comments:
Post a Comment