ന്യുഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളില്‍ വിധി അല്പസമയത്തിനകമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ചേംബറില്‍ ഹര്‍ജികള്‍ പരിഗണിച്ചു. 3.15 ഓടെ നടപടികള്‍ പൂര്‍ത്തിയാക്കി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ചേംബറില്‍ നിന്ന് പുറത്തുപോയി. തീരുമാനം സംബന്ധിച്ച ഉത്തരവില്‍ ചീഫ് ജസ്റ്റീസ് ഒപ്പുവച്ച ശേഷം മറ്റു ജഡ്ജിമാരും ഒപ്പുവയ്ക്കും. തുടര്‍ന്ന് വെബ്‌സൈറ്റ് വഴി പുറത്തുവിടും.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിനോ തീരുമാനിക്കാനോ ഹര്‍ജികള്‍ തള്ളിക്കളയാനോ ആണ് സാധ്യതയേറെ.
49 പുനഃപരിശോധന ഹര്‍ജികളാണ് നേരത്തെ കോടതിയുടെ പരിഗണനയില്‍ വന്നിരുന്നത്. ഇന്ന് ഒരു ഹര്‍ജി കൂടി വന്നു. 49 ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണനയ്ക്ക് വരുന്നത്.
from mangalam.com https://ift.tt/2OEtKQk
via IFTTT
No comments:
Post a Comment