കൊച്ചി:ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ആമസോൺ വഴിയുള്ള ഓർഡറുകൾ ഇനി ഉപഭോക്താക്കളിലെത്തിക്കുക തപാൽ വകുപ്പ്. ആമസോണുമായി തപാൽ വകുപ്പുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണിത്. രാജ്യത്ത് ആമസോൺ വിൽപ്പന കൂടുതലും തപാൽ വകുപ്പുവഴിയാണ് നടത്തുന്നത്. ഇനി ആമസോൺവഴിയുള്ള ഓർഡറുകൾ പൂർണമായും തപാൽ വകുപ്പിലൂടെ നടത്താനാണ് കരാറുണ്ടാക്കിയത്. തപാൽ ശൃംഖല ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ഇത്തരം വ്യാപാര ഉടമകളുമായി കൈകോർക്കാൻ കൂടുതൽ അവസരങ്ങളുണ്ടായത്. ഓൺലൈൻ വഴി വിപണനം നടത്തുന്ന വിവിധ സ്ഥാപനങ്ങളുമായി തപാൽ വകുപ്പ് കരാറിലെത്തിയെന്നാണ് അധികൃതർ പറയുന്നു. ഇതോടെ കേരളത്തിൽ ഓൺലൈൻ വിപണനത്തിന് ഏറ്റവും സുതാര്യമായ മാർഗം തുറന്നു കിട്ടുകയാണ്. ഇപ്പോൾ കൂറിയർ സർവീസുകളും വിപണന ഏജൻസികളുമാണ് ഓൺലൈൻ വ്യാപാര സാധനങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നത്. തപാൽവകുപ്പിൽ പോസ്റ്റ്മാൻമാരുടെ സഹായത്തോടെ പാഴ്സലുകൾ ഉപഭോക്താക്കളുടെ വീട്ടിൽ എത്തിക്കാനാണ് ശ്രമം. പുതിയ സാധ്യതകൾ മുന്നിൽക്കണ്ട് തപാൽ ഓഫീസുകളുടെ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. വലിയ സംഭരണശാലകളും നിർമിച്ചുതുടങ്ങി. ഓൺലൈൻ ബാങ്കിങ് സൗകര്യങ്ങളും കാർഡുകളും തപാൽവകുപ്പ് വിപുലീകരിച്ചിട്ടുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2QbFQlr
via
IFTTT
No comments:
Post a Comment