തിരുവനന്തപുരം: ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യിൽനിന്ന് കേരളത്തിന് ഒക്ടോബറിൽ കിട്ടിയത് 1817 കോടി രൂപ. കഴിഞ്ഞവർഷം ജൂലായിൽ ജി.എസ്.ടി. നിലവിൽവന്നശേഷം ആദ്യമായാണ് ഇത്രയും വരുമാനം കേരളത്തിന് കിട്ടുന്നത്. സംസ്ഥാനത്തിനകത്തെ വില്പനയിൽനിന്ന് (എസ്.ജി.എസ്.ടി.) 749 കോടി രൂപയും മറ്റുസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ നികുതി (ഐ.ജി.എസ്.ടി.)യിൽനിന്ന് 1068 കോടിരൂപയുമാണ് ഒക്ടോബറിൽ കിട്ടിയത്.ദേശീയാടിസ്ഥാനത്തിലും ഒക്ടോബറിൽ ജി.എസ്.ടി. വരുമാനം മെച്ചപ്പെട്ടു. ഈ വർഷം ഏപ്രിലിനുശേഷം ദേശീയതലത്തിലെ വരുമാനം ഒരുലക്ഷംകോടി കവിഞ്ഞു. കേരളത്തിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ 1563.12 കോടി രൂപയാണ് കിട്ടിയത്. ഇതുമായി താരതമ്യം ചെയ്താൽ 307.88 കോടിരൂപയുടെ വർധന ഈ വർഷമുണ്ടായി. പ്രളയം കച്ചവടമേഖലയെ ബാധിച്ചതിനാൽ ഈ വർഷം ഓഗസ്റ്റിലും സെപ്റ്റംബറിലും നികുതി വരുമാനം കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ 1273.72 കോടിയും സെപ്റ്റംബറിൽ 1175.2 കോടിയുമായിരുന്നു നികുതിവരുമാനം. രണ്ടുമാസത്തെ നികുതി ഒരുമിച്ച് കണക്കിലെടുത്താണ് കേന്ദ്രം നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബറിലെ നഷ്ടപരിഹാരവും സംസ്ഥാനത്തിന് കിട്ടാനുണ്ട്. നികുതിവരുമാനം കൂടിയതിന് പിന്നിൽ * അന്തഃസംസ്ഥാന വില്പനയിൽ നിന്നുള്ള ജി.എസ്.ടി. വരുമാനം കൂടി * നികുതിവെട്ടിപ്പ് തടയുന്നതിനുള്ള സ്ക്വാഡുകളുടെ പരിശോധന കർശനമാക്കി* ഇ-വേ ബില്ലുകൾ ഏർപ്പെടുത്തിയത്* കരാറുകൾക്ക് ഇടപാട് സമയത്തുതന്നെ രണ്ടുശതമാനം നികുതി ഈടാക്കുന്ന ടി.ഡി.എസ്. സംവിധാനം നിലവിൽവന്നത്* ഓൺലൈൻ വില്പനയ്ക്ക് ഒരു ശതമാനം നികുതി മുൻകൂറായി ലഭിക്കാൻ തുടങ്ങിയത്
from mathrubhumi.latestnews.rssfeed https://ift.tt/2CVcWlS
via
IFTTT
No comments:
Post a Comment