കണ്ണൂർ: രാജ്യത്ത് ഓൺലൈൻ ഫാർമസികളുടെ പ്രവർത്തനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടർന്നാണിത്. നവംബർ 11 വരെയാണ് സ്റ്റേ.ഓൺലൈൻ ഫാർമസികൾ സൗകര്യപ്രദമാണെങ്കിലും ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽനിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാണെന്ന് സംഘടനകൾ വാദിച്ചു. വ്യാജമരുന്നുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, ഗുണനിലവാരമില്ലാത്ത മരുന്നുകൾ എന്നിവയാണ് പലപ്പോഴും ഇ-ഫാർമസി വഴി ലഭ്യമാകുകയെന്നും സംഘടനകൾ വാദിച്ചു. ഷെഡ്യൂൾ എക്‌സ്, ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട മരുന്നുകളും ഇത്തരത്തിൽ ലഭിക്കുന്നതായും അവർ പരാതിയിൽ പറയുന്നു. 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്മറ്റിക് നിയമപ്രകാരമാണ് ഫാർമസികൾ പ്രവർത്തിക്കേണ്ടത്. ഈ നിയമം നിലവിലുള്ളിടത്തോളം കാലം ഓൺലൈൻ ഫാർമസിക്ക് പ്രവർത്തിക്കാനാവില്ലെന്നും അവർ പരാതിയിൽ പറയുന്നു.രാജ്യത്ത് ഓൺലൈൻ ഫാർമസി നിയമവിധേയമാക്കാനുള്ള കരട് കേന്ദ്രം തയ്യാറാക്കിയിരുന്നു. അതിനെതിരേ കഴിഞ്ഞമാസം രാജ്യവ്യാപകമായി ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഫോർ കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് ഫാർമാബന്ദ് നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2Jvh2SZ
via
IFTTT
No comments:
Post a Comment