സന്നിധാനം: ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയെ ഫോണിൽ വിളിച്ച സംഭവത്തിൽ ശബരിമല തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് വിശദീകരണം തേടിയതായി ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ്. തന്ത്രിയുടെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്ത് യുവതീ പ്രവേശനത്തിനെതിരെ നടത്തിയ പരികർമികളുടെ പ്രതിഷേധത്തിൽ അടക്കം രാഷ്ട്രീയമുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞിവസം കോഴിക്കോടു നടന്ന യുവമോർച്ചയുടെ യോഗത്തിൽ വച്ചായിരുന്നു ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. ശബരിമല സമരം ബി ജെ പി ആസൂത്രണം ചെയ്തതാണെന്നും തുലാമാസപൂജയുടെ സമയത്ത് യുവതികൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ തന്ത്രി തന്നെ ഫോണിൽ വിളിച്ചിരുന്നു എന്നുമായിരുന്നു ശ്രീധരൻപിള്ള യോഗത്തിൽ പ്രസംഗിച്ചത്. "തന്ത്രിസമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം ബി ജെ പിയെയാണ്. അല്ലെങ്കിൽ അതിന്റെ സംസ്ഥാന അധ്യക്ഷനിലാണ്. അന്ന് സ്ത്രീകളെയും കൊണ്ട് അവർ അടുത്തെത്തിയ അവസരത്തിൽ ആ തന്ത്രി മറ്റൊരു ഫോണിൽ എന്നെ വിളിച്ച് സംസാരിച്ചു. അദ്ദേഹം അൽപം അസ്വസ്ഥനായിരുന്നു. നടയടച്ചാൽ കോടതി ഉത്തരവ് ലംഘിച്ചൂ എന്നു വരില്ലേ. സംഭവം കോടതി അലക്ഷ്യമാകുമെന്ന് പോലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നു. ആ സമയത്ത് അദ്ദേഹം വിളിച്ചവരിൽ ഒരാൾ ഞാനായിരുന്നു. ഞാൻ പറഞ്ഞു, തിരുമേനി ഒറ്റയ്ക്കല്ല. ഈ കോടതി കോടതിയലക്ഷ്യം നിലനിൽക്കില്ല. കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുകളുണ്ടാകും കൂട്ടത്തിൽ. എനിക്ക് സാറു പറഞ്ഞ ഒറ്റവാക്കുമതി എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു ദൃഢമായ തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനമാണ് പോലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്" എന്നിങ്ങനെയായിരുന്നു ശ്രീധരൻപിള്ളയുടെ പ്രസംഗം. content highlights;devaswom board seeks explantion from thanthri over p s sreedharan pillas claim
from mathrubhumi.latestnews.rssfeed https://ift.tt/2SShijt
via
IFTTT
No comments:
Post a Comment