അമേരിക്കൻ വിമാനത്തെ റഷ്യന്‍ വിമാനം തടഞ്ഞുവെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

അമേരിക്കൻ വിമാനത്തെ റഷ്യന്‍ വിമാനം തടഞ്ഞുവെന്ന് ആരോപണം

വാഷിങ്ടൺ: അമേരിക്കൻ നാവികസേനാവിമാനത്തെ റഷ്യൻ വ്യോമാതിർത്തിയ്ക്ക് സമീപം പ്രതിരോധിക്കാൻ റഷ്യ ശ്രമിച്ചതായി യുഎസ് പ്രതിരോധവകുപ്പിന്റെ ആരോപണം. കരിങ്കടലിനു മുകളിലെ വ്യോമമേഖലയിലാണ് യുഎസ് വിമാനത്തെ റഷ്യൻ വിമാനം തടസപ്പെടുത്താൻ ശ്രമിച്ചതായി യുഎസ് ആരോപിച്ചിരിക്കുന്നത്. ഏകദേശം 25 മിനിറ്റോളം റഷ്യയുടെ എസ് യു-27 ജെറ്റ് വിമാനം യുഎസ് വിമാനത്തിന്റെ യാത്രാപാതയിൽ തടസം സൃഷ്ടിക്കുന്ന വിധത്തിൽ പറന്നുവെന്നാണ് വിവരം. ഈ സംഭവം മുൻനിശ്ചയപ്രകാരമാണെന്നാണ് അമേരിക്കൻ പ്രതിരോധവകുപ്പ് പറയുന്നത്. അതിവേഗത്തിൽ വിമാനം പറന്നതിന്റെ ഫലമായിയുഎസിന്റെ ഇപി-3 വിമാനത്തിലുണ്ടായിരുന്നവർക്ക്പ്രകമ്പനം അനുഭവപ്പെട്ടുവെന്നും യുഎസ് പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു. എന്നാൽ റഷ്യ ഈ ആരോപണങ്ങൾ നിഷേധിച്ചു രംഗത്തെത്തി. തങ്ങളുടെ വ്യോമാതിർത്തി കടക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്ന് റഷ്യൻ വാർത്താമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വ്യോമാതിർത്തി കടക്കുന്നതു വരെ യുഎസ് വിമാനത്തിന് അകമ്പടി നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും വിമാനത്തിന് ഭീഷണിയുളവാക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തിയ്ക്കും മുതിർന്നിട്ടില്ലെന്ന് റഷ്യ ആവർത്തിച്ചു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. റഷ്യൻ ജെറ്റ് യുഎസ് വിമാനത്തിന് സമീപത്തെത്തിയിരുന്നെന്നും ഇരു വിമാനങ്ങൾ തമ്മിൽ യാതൊരുവിധവിനിമയവും നടന്നില്ലെന്നും പെന്റഗൺ വക്താവറിയിച്ചു. ഇപി-3 ദിനംപ്രതിയുള്ള നടപടികൾ നടത്തുന്നതിനിടെയാണ് പ്രകോപനമില്ലാതെ റഷ്യൻ വിമാനത്തിന്റെ പ്രതിരോധം ഉണ്ടായതെന്നും പെന്റഗൺ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2qudSX5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages