ശ്രീനഗർ: ജമ്മു കശ്മീരിൽസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ സാഫ്നഗരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഹിസ്ബുൾ മുജാഹിദിൻ പ്രവർത്തകരാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ഇദ്രിസ് സുൽത്താൻ, അമീർ ഹുസൈൻ റാത്തർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മുഹമ്മദ് ഇദ്രിസ് മുമ്പ് സൈനികനായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ഭീകരർക്കൊപ്പം ചേർന്നത്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തു. ഞായറാഴ്ചരാത്രിയിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് രണ്ട് പേർക്ക് വേണ്ടി സുരക്ഷാസേന തിരച്ചിൽ നടത്തിയതും ഭീകരരെ കണ്ടെത്തി വധിച്ചതും. ഭീകരർ നുഴഞ്ഞുകയറിയെന്ന വിവരത്തെത്തുടർന്ന് ഖുദ്പോരാ മേഖലയിൽ തുടങ്ങിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2RCzCLI
via
IFTTT
No comments:
Post a Comment