ബലിദാനികളെ സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ബലിദാനികളെ സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ളാഹയില്‍ വനത്തില്‍ നിന്ന് അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പേരില്‍ ബിജെപി പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

എങ്ങനെയും ബലിദാനികളെ സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ശ്രമം. മരിച്ചയാളുടെ കുടുംബം പോലും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു. അപ്പോഴാണ് ബിജെപിയുടെ ഇത്തരം ഗൂഡ നീക്കമെന്നും അദ്ധേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ശിവദാസന്‍(60) എന്ന ഭക്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഹര്‍ത്താലിന് ശബരിമല കര്‍മ്മ സമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ നല്‍കുന്നുണ്ട്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിവന്ന പശ്ചാത്തലത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധങ്ങള്‍ക്കെതിരെ ലാത്തിച്ചാര്‍ജുണ്ടായ സാഹചരയത്തിലാണ് ശിവദാസനെ കാണാതായതെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പറയുന്നു.

തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ദര്‍ശനത്തിനു പോയ ശേഷം കാണാതായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ മൃതദേഹം പ്ലാപ്പള്ളിക്കു സമീപം വനത്തിന്‍നിന്നു കണ്ടെത്തിയിരുന്നു. ശിവദാസന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിലക്കലില്‍ നടന്ന പോലീസ് അതിക്രമങ്ങള്‍ക്കിടെ ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബി.ജെ.പിയും ശബരിമല കര്‍മ്മസമിതിയും ആരോപണമുന്നയിച്ചത്.



from mangalam.com https://ift.tt/2P1G81T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages