ശിവദാസന്റെ മരണം പോലീസ് നടപടികളെ തുടര്‍ന്നെന്ന വാദം പൊളിയുന്നു, സമഗ്ര അന്യേഷണം വേണമെന്ന് ബന്ധുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ശിവദാസന്റെ മരണം പോലീസ് നടപടികളെ തുടര്‍ന്നെന്ന വാദം പൊളിയുന്നു, സമഗ്ര അന്യേഷണം വേണമെന്ന് ബന്ധുക്കള്‍

പത്തനംതിട്ട : വനത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ശിവദാസന്റെ മരണം പോലീസ് നടപടികളെ തുടര്‍ന്നെന്ന വാദം പൊളിയുന്നു. തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ദര്‍ശനത്തിനു പോയ ശേഷം കാണാതായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ(60) മൃതദേഹം പ്ലാപ്പള്ളിക്കു സമീപം വനത്തിന്‍നിന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ശിവദാസന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിലക്കലില്‍ നടന്ന പോലീസ് അതിക്രമങ്ങള്‍ക്കിടെ ശിവദാസന്‍ കൊല്ലപ്പെട്ടതാണെന്ന ആരോപണങ്ങളുമായി ബി.ജെ.പിയും ശബരിമല കര്‍മ്മസമിതിയും രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ 18നു രാവിലെയാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് മകന്‍ പന്തളം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 19 ന് ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും 25ാം തീയതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ

നിലക്കലില്‍ പോലീസ് നടപടികള്‍ ഉണ്ടായത്. 16,17 തീയതികളിലാണ്. അതിനുശേഷമാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് പരാതിയില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ് പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പോലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്.പി പറഞ്ഞു. ശിവദാസന്റെ മരണം നിലക്കലിലെ പോലീസ് നടപടികളെ തുടര്‍ന്നാണെന്ന സംഘപരിവാര്‍ പ്രചരണങ്ങളെ തള്ളി പോലീസ് പത്രക്കുറിപ്പിറക്കിയിരുന്നു.

പോലീസ് നടപടികളെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്നാരൊപിച്ച് ബി.ജെ.പി പത്തനംതിട്ട ജില്ലയില്‍ പ്രഖ്യപിച്ചിരുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ശിവദാസന്റെ മരണത്തിന്റെ ദുരൂഹത നീക്കണമെന്ന് ബി.ജെ.പിയും സമഗ്ര അന്യേഷണമുണ്ടാകണമെന്ന് ശിവദാസന്റെ ബന്ധുക്കളും അഭിപ്രായപ്പെട്ടു. അതേസമയം അയല്‍വാസികളില്‍ നിന്ന് ഭീഷണിയുണ്ടെന്നുകാണിച്ച് ശിവദാസന്‍ നല്‍കിയിരുന്ന പരാതിയും പുറത്തു വന്നു.



from mangalam.com https://ift.tt/2QdhbwV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages