ന്യൂഡല്‍ഹി : സേവനം നിഷേധിക്കാന്‍ ലൈംഗീക തൊഴിലാളികള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിഷേധിക്കാനുള്ള അവകാശം സ്ത്രീയ്ക്ക് ഉണ്ട്. ലൈംഗീകവൃത്തി ചെയ്യുമ്പോഴും ലൈംഗീകബന്ധത്തിന് വിസമ്മതിക്കാന്‍ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇതിന്റെ പേരില്‍ സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.
1997 ല്‍ ഡല്‍ഹിയില്‍ ലൈംഗീക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവേയാണ് കോടതി വിധി. പ്രതികളെ വെറുതെവിട്ട 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധി തള്ളിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
പ്രതികളായ നാലുപേര്‍ക്ക് കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവുശിക്ഷ സുപ്രീംകോടതി ശരിവച്ചു. പ്രതികളോട് നാലാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനും അവശേഷിക്കുന്ന ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാനും കോടതി ആവശ്യപ്പെട്ടു.
ഇരയായ സ്ത്രീയുടെ ഭാഗം കേള്‍ക്കുന്നതില്‍ ഹൈക്കോടതിയ്ക്ക് വീഴ്ച പറ്റിയെന്നും മോശം സ്വഭാവത്തിന് ഉടമയാണ് സ്ത്രീയെന്ന് വരുത്തി തീര്‍ത്തത് വഴി പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നുവെന്നും ബഞ്ച് നിരീക്ഷിച്ചു.
from mangalam.com https://ift.tt/2qpga9H
via IFTTT
No comments:
Post a Comment