ശിവദാസന്‍ മരിച്ചത് പോലീസ് നടപടി അവസാനിച്ചതിന് ശേഷം; മകന്റെ മൊഴി പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ശിവദാസന്‍ മരിച്ചത് പോലീസ് നടപടി അവസാനിച്ചതിന് ശേഷം; മകന്റെ മൊഴി പുറത്ത്

പത്തനംതിട്ട: ശബരിമലക്ക് സമീപം ളാഹയിൽ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സംഘപരിവാർ സംഘടനകളുടെ അവകാശവാദത്തിന് തിരിച്ചടിയായി മരിച്ച ശിവദാസന്റെ മകൻ പോലീസിന് നൽകിയ മൊഴി പുറത്ത്. ശിവദാസൻ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ചാണ് സംഘപരിവാർ സംഘടനകൾ പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്ച ഹർത്താൽ നടത്തുന്നത്. എന്നാൽ ഒക്ടോബർ 19 ന് വീട്ടിൽ അമ്മയെ വിളിച്ച് അച്ഛൻ സംസാരിച്ചിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിൽ മകൻ പറയുന്നു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പോലീസ് നടപടികൾ അവസാനിക്കുന്നത് ഒക്ടോബർ പതിനേഴാം തിയ്യതിയാണ്. അതിന് പിറ്റേന്ന് ഒക്ടോബർ 18 നാണ് അച്ഛൻ ശബരിമലക്ക് പോയതെന്ന് മകന്റെ മൊഴിയിൽ പറയുന്നു. ഒക്ടോബർ 19 ന് രാവിലെ ഒരു തമിഴ്നാട്ടുകാരന്റെ മൊബൈലിൽ നിന്നും ശിവദാസൻ വീട്ടിൽ വിളിച്ച് അമ്മയോട് താൻ തൊഴുതിട്ട് നിൽക്കുകയാണെന്ന് അറിയിച്ചു. ആ നമ്പറിൽ തിരിച്ചു വിളിച്ചതായും ഒരു തമിഴ് സംസാരിക്കുന്നയാളാണ് ഫോൺ എടുത്തതെന്നും മൊഴിയിൽ പറയുന്നു. ശിവദാസനെ പോലീസ് മർദിച്ച് കൊലപ്പെടുത്തിയതാണെന്നും, അതിനാൽ പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടിരുന്നു. അയ്യപ്പന്റെ ചിത്രം വെച്ച സൈക്കിളിൽ ശബരിമലയിലേക്ക് പോകുമ്പോഴാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പോലീസ് അക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ പോലീസിന് നൽകിയ മൊഴിയിൽ മകൻ പറയുന്നത് KL26 B 4905 എന്ന ലൂന എക്സൽ വാഹനത്തിലാണ് അച്ഛൻ ശബരിമലക്ക് പോയത് എന്നാണ്. അതേസമയം സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്ന സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2CX94AL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages