കോഴിക്കോട്: ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കയ്യിൽത്തന്നെയാണെന്നും കാര്യങ്ങൾ പോലീസ് തന്നെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കോഴിക്കോട്ട് മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് നേതാവ് വത്സൻതില്ലങ്കരി സന്നിധാനത്ത് പോലീസ് മൈക്കുപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചൊവ്വാഴ്ചസ്ത്രീകൾ ദർശനത്തിനെത്തിയപ്പോളുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ്ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി പോലീസിന്റെ മൈക്രോഫോണിലൂടെ പ്രതിഷേധക്കാരോട് സംസാരിച്ചത്. ശാന്തമായി നിൽക്കേണ്ട സ്ഥലമാണ് ശബരിമല. ആ ശാന്തിക്ക് എന്തെങ്കിലും തടസമുണ്ടായാൽ അത് മാറ്റാൻ മാത്രമേ പോലീസ് ശ്രമിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡി വൈ എസ് പി തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമുള്ള സംഭവമായാണ് സർക്കാർ ഇതിനെ കാണുന്നത്. ഡി വൈ എസ് പി ഉൾപ്പെട്ട കേസ് ആയതിനാൽ എ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും ഡി വൈ എസ് പിയെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. content highlights:chief minister pinarayi vijayan on sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2yWUXsm
via
IFTTT
No comments:
Post a Comment