ബെംഗളൂരു: കർണാടകത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് തിളക്കമാർന്ന വിജയം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ രണ്ട് നിയസഭാ സീറ്റും രണ്ട് ലോക്സഭാ സീറ്റും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. യെദ്യൂരപ്പയുടെ തട്ടകവുമായ ശിവമോഗയിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞത്. ബി.ജെ.പി സിറ്റിങ് സീറ്റായ ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചുപിടിച്ചത്. രാമനഗര നിയസഭാ സീറ്റിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ ജെ.ഡി.എസ് സ്ഥാനാർത്ഥി അനിതാ കുമാരസ്വാമി 109137 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജാംഘണ്ടി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ന്യാമഗൗഡ 39480 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി എൽ.ആർ ശിവരാമഗൗഡ രണ്ടരലക്ഷത്തോളം വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2004ൽ നടൻ അംബരീഷ് നേടിയ 1,24,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ റെക്കോഡാണ് ഇവിടെ തകർന്നത്. ശിവമോഗ ലോക്സഭാ സീറ്റിൽ 47000 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ ആശ്വാസ ജയം. ഇവിടെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്രയാണ് വിജയിച്ചത്.2014ൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ബി.എസ് യദ്യൂരപ്പ 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ശിവമോഗ. 4-1 result (unsure about Shimoga LS) in Karnataka looks like a Test series win under Virat Kohli. Coalition has delivered. — P. Chidambaram (@PChidambaram_IN) November 6, 2018 ജെ.ഡി.യു കോൺഗ്രസ് സഖ്യത്തിന്റെ ഐക്യത്തിന്റെ വിജയമാണിതെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി വേദഗൗഡ പ്രതികരിച്ചു. വിരാട് കോഹ്ലിക്ക് കീഴിൽ ടെസ്റ്റ് സീരിസ് ജയിച്ച പ്രതീതിയാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം തരുന്നതെന്നായിരുന്നു കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2D7JJV7
via
IFTTT
No comments:
Post a Comment